ബെം​ഗളുരുവിലെ കോവിഡ് പ്രതിസന്ധി; ഫലപ്രദമാകാതെ ഓൺലൈൻ മേള ക്ലാസുകൾ

ബെം​ഗളുരു; കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിലച്ചത് ന​ഗരത്തിൽ സജീവമായിരുന്ന ചെണ്ടമേളം ക്ലാസുകൾ. മികച്ച വരുമാനമാർ​ഗമായിരുന്നു പലർക്കും ചെണ്ടമേളം ക്ലാസുകൾ. കോടിഹള്ളി, മഡിവാള, ജാലഹള്ളി എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് നടന്നിരുന്നത് മികച്ച ചെണ്ടമേളം ക്ലാസുകളായിരുന്നു. ഇതിനിടയിൽ കോവിഡ് പ്രശ്നങ്ങൾ കാരണം ചെണ്ടമേളം പഠിച്ചിറങ്ങിയവർക്ക് അരങ്ങേറ്റം നടത്താനും സാധിച്ചില്ല. എന്നാൽ ഒരു വിഭാ​ഗം ആൾക്കാർ ക്ലാസ് ഓൺലൈനിലൂടെ നടത്താൻ മുന്നോട്ട് വന്നെങ്കിലും അവ ഫലപ്രാപ്തിയിലെത്തിയില്ലെന്ന് ചെണ്ട മേളം പഠിപ്പിക്കുന്ന ആശാൻമാർ പറയുന്നു. നിലവിൽ ഓൺലൈൻ ക്ലാസ് അരങ്ങേറ്റം കഴിഞ്ഞ് തുടർ പഠനം നടത്തുന്നവർക്ക് മാത്രമേ ഉപകാരമാകുന്നുള്ളൂ എന്ന് ആശാൻമാർ…

Read More