മദ്യലഹരിയിൽ കുട്ടികളെ പഠിപ്പിച്ചു, അധ്യാപികയെ അധികൃതർ പിടികൂടി

ബെംഗളൂരു: സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപിക മദ്യപിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധികൃതർ കയ്യോടെ പിടികൂടി.

ഇവരുടെ മേശവലിപ്പിൽ നിന്ന് മദ്യവും കണ്ടെത്തി. കർണാടകയിലെ തുമകുരു താലൂക്കിലെ ചിക്കസാരംഗി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഗംഗാലക്ഷ്മമ്മ എന്ന അധ്യാപികയാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.

സംഭവത്തെ കുറിച്ച് അധികൃതർ പറയുന്നത്,

‘ഗംഗാലക്ഷ്മമ്മ എന്ന അധ്യാപിക മദ്യലഹരിയിലാണ് കുട്ടികളെ പാഠങ്ങൾ പഠിപ്പിച്ചിരുന്നത്. 25 വർഷമായി അവർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു. അഞ്ച് വർഷമായി മദ്യത്തിന് അടിമയാണ് ഇവർ . എന്നും മദ്യപിച്ച ശേഷം സ്‌കൂളിലെത്തുകയും വിദ്യാർത്ഥികളെ മർദിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല, സഹപ്രവർത്തകരുമായും വഴക്കുണ്ടാക്കുമായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ സ്വഭാവം മാറ്റാൻ ഗംഗാലക്ഷ്മയോട് നിരന്തരം നിർദ്ദേശിച്ചിരുന്നെങ്കിലും മാറ്റം ഉണ്ടായില്ല. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അധികാരികൾക്കും പോലീസിനും പരാതി നൽകുകയും പ്രതിഷേധിക്കുകയും ചെയ്തു.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

അതിനിടെ സ്‌കൂളിലെത്തിയ ബിഐഒ ഹനുമാനായിക്കും പോലീസിനും വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ഗംഗാലക്ഷ്മമ്മ അവരോടും വാക്കുതർക്കത്തിലേർപ്പെട്ടു. അധ്യാപിക പുലർചെ മദ്യപിച്ചിരുന്നതായും മദ്യലഹരിയിൽ തന്നെ പഠിപ്പിക്കുന്നതായും ഉദ്യോഗസ്ഥനെ കണ്ടെത്തി. അധ്യാപികയുടെ മേശവലിപ്പ് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഗംഗാലക്ഷ്മമ്മ തടഞ്ഞു. തുടർന്ന് പോലീസും മറ്റും ചേർന്ന് മേശവലിപ്പിന്റെ പൂട്ട് തകർത്തു. ഇതിൽ ഒരു മദ്യക്കുപ്പിയും ഒഴിഞ്ഞ രണ്ട് കുപ്പികളും ഉണ്ടായിരുന്നു . ഇതോടെ ഗംഗാലക്ഷ്മമ്മ മുറിയിൽ കയറി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട് പോലീസ് വളരെ ബുദ്ധിമുട്ടിയാണ് ഇവരെ പുറത്തെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts