ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. ലഗ്ഗരെ സ്വദേശിയായ ആശ എന്ന യുവതിയാണ് മരിച്ചത്. ലഗ്ഗരെ നഗരത്തില്‍ ബസ്‌ സ്‌റ്റാന്‍ഡിന് സമീപം പബ്ലിക് സ്‌കൂളിന് മുന്നില്‍ വച്ച്‌ ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്.

ബെംഗളൂരു കിംസ് ആശുപത്രിയില്‍ നഴ്‌സാണ് ആശ. മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടെ ടാങ്കര്‍ ഡ്രൈവര്‍ യുവതിയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ടാങ്കര്‍ ഉപേക്ഷിച്ച്‌ ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts