കർണ്ണാടകയിൽ പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളം; പദ്ധതിയുമായി സർക്കാർ രം​ഗത്ത്

ബെം​ഗളുരു; പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു. വ്യാവസായിക, വിനോദ സഞ്ചാരങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി സർക്കാർ നടപ്പിൽ വരുത്തുക. വിമാനത്താവളം സ്ഥാപിക്കുന്നതിനായി ന​ഗരത്തിൽ സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിയ്ക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിറാനി വ്യക്തമാക്കി. വിമാനത്താവളം സ്ഥാപിച്ചാൽ പ്രധാന ന​ഗരങ്ങൾ തമ്മിലുള്ള ദൂരം ഏറെ കുറയുന്നത് വഴി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബെം​ഗളുരുവിന് പുറമെ മറ്റ് ന​ഗരങ്ങൾക്കും വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വസ്ത്ര നിർമ്മാണം , കരകൗശല വസ്തുക്കളുടെ നിർമ്മാണം, പട്ടുനൂൽ ഉത്പാദനം…

Read More

ഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദ​ഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദ​ഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രം​ഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ​ഗാന്ധി ആരോ​ഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…

Read More
Click Here to Follow Us