നഗരത്തിൽ 85 ശതമാനത്തോളം ജനങ്ങൾക്ക് ആദ്യ ഡോസ് വാക്‌സിൻ കൊടുത്തു

ബെംഗളൂരു: ദേശീയ തലസ്ഥാനമായ ന്യൂഡൽഹിക്ക് ശേഷം ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവെപ്പ് നൽകിയ രണ്ടാമത്തെ ജില്ലയായി ബെംഗളൂരു മാറി. ജൂലൈ 28 ന് വൈകുന്നേരം 6 മണി വരെ ബാംഗ്ലൂർ അർബൻ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഉൾപ്പെടെ 82.67 ലക്ഷം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.

യോഗ്യതയുള്ള ജനസംഖ്യയുടെ 85% പേർക്കും കോവാക്സിൻ, കോവിസീൽഡ് അല്ലെങ്കിൽ സ്പുട്നിക് എന്നിങ്ങനെയുള്ള വാക്സിനുകളുടെ ഒരു ഡോസെങ്കിലും നൽകിയിട്ടുണ്ട്, സംസ്ഥാന സർക്കാർ കണക്കുകൾ പ്രകാരം. താരതമ്യപ്പെടുത്തുമ്പോൾ, ന്യൂഡൽഹിയിൽ 98.37 ലക്ഷം ഡോസുകൾ, മുംബൈയിൽ 71.97 ലക്ഷം ഡോസുകളും നൽകിയിട്ടുണ്ട്. കൊൽക്കത്ത (44.6 ലക്ഷം), ചെന്നൈ (38.26 ലക്ഷം) എന്നിങ്ങനെയാണ് കണക്കുകൾ.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ഇന്ത്യയിലെ മറ്റ് വലിയ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വാക്സിൻ കവറേജും എണ്ണവും മികച്ചതാണെങ്കിലും കഴിഞ്ഞ ഒരു മാസമായി ഈ എണ്ണം ക്രമാതീതമായി കുറയുന്നു. സംസ്ഥാന സർക്കാർ വഴി കേന്ദ്ര സർക്കാരിൽ നിന്ന് വാക്സിൻ ഡോസുകൾ വളരെ കുറവാണെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts