സ്ത്രീധന പീഡനം; ട്രാഫിക് ഉദ്യോഗസ്ഥ ആത്മഹത്യാ ചെയ്ത നിലയിൽ

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ ആയി ജോലി ചെയ്യുന്ന ഇരുപത്തിയേഴുകാരിയായ നേത്രാവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നേത്രാവതിയും മഞ്ജുനാഥും 2021 ജൂൺ 27 ന് വിവാഹിതരായിരുന്നു. എന്നാൽ കൃത്യം ഒരു മാസം തികയുന്ന ജൂലൈ 27 ന് നേത്രാവതിയെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കച്ചോഹള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഭർത്താവ് സ്ത്രീധനത്തെച്ചൊല്ലി നേത്രാവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇതാണ് ആത്മഹത്യക്കു കാരണമെന്നും മാരിച്ച നേത്രാവതിയുടെ അച്ഛൻ പറഞ്ഞു. സ്ത്രീധന പീഡനത്തെക്കുറിച്ച് നേത്രാവതി പിതാവിനെ നേരത്തെ അറിയിച്ചിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുനാഥിനെതിരെ ബെംഗളൂരുവിലെ മദനനായകനഹള്ളി പോലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ജൂൺ 27 ന് വിവാഹ സമയത്ത് രണ്ട് ലക്ഷം രൂപയും നൽകിയിരുന്നു. വിവാഹശേഷം, കൂടുതൽ പണത്തിനായി മഞ്ജുനാഥ് നേത്രാവതയെ പീഡിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3, 4, 304 ബി, 498 എ എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts