ബെംഗളുരു; കുടകിലെ പ്രളയദുരിത ബാധിതർക്ക് 463 വീടുകൾ സർക്കാർ കൈമാറി, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് സർക്കാർ വീടുവെച്ചുനൽകുന്നത്, കഴിഞ്ഞവർഷം ആദ്യഘട്ടത്തിൽ 35 വീടുകൾ കൈമാറിയിരുന്നു.
കുടക് ജില്ലയിലെ 2018 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട 463 കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാർ നിർമ്മിച്ച് നൽകിയ വീടുകൾ ഇതിനോടകം സോഷ്യൽ മീഡിയയിലടക്കം വൻ ശ്രദ്ധ നേടി കഴിഞ്ഞു.
ഇത്തരത്തിൽ ഓരോ വീടും 9.84 ലക്ഷം രൂപ മുതൽ മുടക്കി 30 × 40 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചതാണ്. രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള എന്നിവയുണ്ട്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനക്ഷേമ പരമായി കാര്യങ്ങൾ നടപ്പിലാക്കുന്ന യെദ്യൂരപ്പ സർക്കാരിന് കോടി നന്ദി പറയുകയാണ് ജനങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.