വിവാഹവും വാർഷികവും മാത്രമല്ല ആഘോഷം,വിവാഹ മോചനവും ആഘോഷിച്ച് യുവതി

നീണ്ട 10 വർഷത്തെ തന്‍റെ വിവാഹ ജീവിതം അവസാനിപ്പിച്ച ഒരു യുവതി ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വാര്‍ത്ത.ഫോട്ടോഷൂട്ടിനിടെ സ്വന്തം വിവാഹ വസ്ത്രം കത്തിച്ചാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്.

അമേരിക്കയിലുള്ള ലോറന്‍ ബ്രൂക്ക് എന്ന യുവതിയാണ് ഇത്തരമൊരു കാര്യം ചെയ്തത്. 2012-ല്‍ വിവാഹിതയായ അവര്‍ 2021 സെപ്റ്റംബറില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഈ ജനുവരിയോടെ വിവാഹ മോചനത്തിന്‍റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി അവര്‍ സ്വതന്ത്രയായി.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കരഞ്ഞു തീര്‍ത്ത നിമിഷങ്ങളെ മറന്നുകളഞ്ഞിട്ട് ജീവിതം മെച്ചപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതായി യുവതി പറഞ്ഞു. ഇതിനായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍ ലോറന്‍ തീരുമാനിച്ചു. ഫോട്ടോഗ്രാഫറായ അമ്മയുടെ സഹായവും ലഭിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ ചുവന്ന വസ്ത്രം ധരിച്ച്‌ വിവാഹ ചിത്രം കീറുന്ന യുവതിയെ കാണാം. പോരാഞ്ഞിട്ട് വിവാഹ വസ്ത്രത്തിന് തീയിടുന്നതും വ്യക്തമാണ്. സംഭവം നെറ്റിസണില്‍ ചര്‍ച്ചയായി. വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകള്‍ എത്തുകയുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts