കന്നട നടൻ സമ്പത്ത് റാമിന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ബെംഗളൂരു: ഏപ്രിൽ 22 നാണ് കന്നഡ നടൻ സമ്പത്ത് ജെ റാമിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അവസരങ്ങൾ ലഭിക്കാത്തതിൽ താരം പിരിമുറുക്കം നേരിട്ടിരുന്നു എന്നാണ് മുൻപ് പുറത്ത് വന്ന റിപ്പോർട്ട്.

ഇതിനിടയിലാണ് സമ്പത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ടതാണെന്നു രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് രാജേഷിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കിൽ സമ്പത്തിന് ജീവൻ നഷ്ടപ്പെട്ടതായാണ് പറയുന്നത്.

സമ്പത്ത് മരണപ്പെടുന്നതിനു മുമ്പ് അതേ രാത്രിയിൽ ഭാര്യയുമായി ചെറിയ വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ഭാര്യയെ പേടിപ്പിക്കാൻ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നു എന്നാണ് രാജേഷ് ധ്രുവ് പറയുന്നത്.

സമ്പത്തിന്റെ മരണത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ധ്രുവ് അഭ്യർത്ഥിച്ചു. ഭാര്യ അഞ്ച് മാസം ഗർഭിണിയായിരിക്കേയാണ് സമ്പത്തിന്റെ അപ്രതീക്ഷിതമായ വിയോഗം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts