ഈശ്വരപ്പയെ തണുപ്പിക്കാൻ അമിത് ഷാ 

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ വിമതസ്ഥാനാർഥിയായി ഉറച്ചുനില്‍ക്കുന്ന കെ.എസ്.ഈശ്വരപ്പയെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അമിത് ഷാ തന്നെ ഫോണില്‍ വിളിച്ചതായും മത്സരത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടതായും ഈശ്വരപ്പ പറഞ്ഞു.

മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ ഇടഞ്ഞത്.

  ക്വാർട്ടറിന് 105 രൂപ! ഇനി പ്രീമിയം അടിച്ചാൽ ലാഭം, ലോക്കൽ അടിച്ചാൽ നഷ്ടം; പുതിയ നയം കൊണ്ട് സംസ്ഥാനത്തെ കുടിയന്മാർക്ക് കഷ്ടകാലം

ബി.എസ്. യെദ്യൂരപ്പയുടെ ഇടപെടലാണ് മകന് സീറ്റുനിഷേധിക്കാൻ കാരണമെന്നാണ് ഈശ്വരപ്പ കരുതുന്നത്.

അതിനാലാണ് യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങിയത്.

പ്രചാരണത്തിനും തുടക്കമിട്ടു.

വിജയേന്ദ്രയെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയാലേ താൻ മത്സരരംഗത്തു നിന്ന് പിൻമാറുകയുള്ളൂവെന്ന് ഈശ്വരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us