രാമേശ്വരം കഫെ സ്ഫോടനം; സംസ്ഥാനത്ത് ഉടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു, കൂടുതൽ വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികള്‍ സംസ്ഥാനത്ത് ഉടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്.

മാർച്ച്‌ 28 ന് അറസ്റ്റിലായ മുസമ്മില്‍ ഷെരീഫിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിർണ്ണായക വിവരങ്ങള്‍ എൻഐഎക്ക് ലഭിച്ചത്.

സംസ്ഥാനത്ത് ബോംബ് സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കാൻ ശിവമോഗ തീർഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീൻ താഹ തന്നോട് ആവശ്യപ്പെട്ടതായി ഷെരീഫ് സമ്മതിച്ചു.

സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുള്‍ മതീൻ താഹയുടെ നിർദ്ദേശപ്രകാരം മുസാവിർ ഹുസൈൻ ഷസേബ് എന്നയാളാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

2019ല്‍ ശിവമോഗയില്‍ നടന്ന തുംഗ ട്രയല്‍ സ്‌ഫോടനത്തിലും 2022 നവംബർ 21ന് മംഗളൂരുവില്‍ നടന്ന കുക്കർ സ്‌ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.

2019-ല്‍ നോർത്ത് ബെംഗളൂരുവിലെ ഹെഗ്‌ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്.

താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച്‌ ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ആക്രമണം നടത്താൻ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താൻ താഹയെയും ഷാസേബിനെയും സഹായിച്ചത് ഷെരീഫായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫേയില്‍ ബോംബ് സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts