ആകാശദുരന്തം; ഒരു യാത്രക്കാരൻ രക്ഷപ്പെട്ടു

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാള്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.

രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്.

11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്. അഹമ്മദാബാദ് പൊലീസ് ഈ വിവരം സ്ഥിരീകരിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

സഹോദരനൊപ്പം ലണ്ടനിലേയ്ക്ക് പോകുകയായിരുന്നു താനെന്ന് രമേശ് വിസ്വാഷ് മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോർട്ട് ഉണ്ട്.

എല്ലാം പെട്ടെന്ന് സംഭവിച്ചുവെന്നും 30 സെക്കൻഡിനുള്ളിൽ വിമാനം തകർന്നെന്നും രമേശിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുറത്തേയ്ക്ക് തെറിച്ച് വീണെന്നും ചുറ്റും കണ്ടത് മൃതദേഹങ്ങളായിരുന്നുവെന്നും രമേശ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എമർജൻസി എക്സിറ്റ് വഴി തെറിച്ച് വീണ രമേശിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts