ബെംഗളൂരു : കർണാടക ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് പെരുഗു ശ്രീ സുധ സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജഡ്ജിക്ക് പൂച്ചെണ്ട് സമര്പ്പിച്ച അഭിനന്ദനമറിയിച്ചു. 19 വർഷത്തിലേറെയായി നിയമ മേഖലയിൽ സജീവമായ ജസ്റ്റിസ് പെരുഗു സുധ, നിസാമാബാദിലെ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി, വിജയവാഡയിലെ മഹിള കോടതിയിലെയും മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി, കരിംനഗർ, വിശാഖപട്ടണം, നിസാമാബാദ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ജുഡീഷ്യൽ ഓഫിസറായ…
Read MoreDay: 12 June 2025
ഇനി തോന്നിയ പോലെ തണുപ്പിക്കാന്‍ പറ്റില്ല; എസി ഉപയോഗത്തില്‍ പുതിയ നിബന്ധനയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വീടുകൾ, വാഹനം, ഓഫീസ് എന്നിവയിലെ എസി ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. 20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താപനില കുറയ്ക്കാനോ, 28 ഡിഗ്രി സെല്‍ഷ്യസില്‍ മുകളില്‍ കൂട്ടാനോ കഴിയാത്ത തരത്തിലാണ് എസി സംവിധാനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ താപനില ക്രമീകരണം 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. താപനില ക്രമീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡം ഇതാദ്യമാണ്. ‘എയര്‍ കണ്ടീഷനിങ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച്, ഒരു…
Read Moreമദ്യപിച്ചെത്തി അമ്മയെ സ്ഥിരം ഉപദ്രവിക്കുന്ന പിതാവ്; സഹികെട്ട് അച്ഛനെ വെട്ടിക്കൊന്ന് പ്രായപൂർത്തിയാകാത്ത മകൻ
ഭോപ്പാൽ: സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിക്കുന്ന പിതാവിനെ പ്രായപൂർത്തിയാകാത്ത മകൻ വെട്ടിക്കൊന്നു. മഴു ഉപയോഗിച്ചായിരുന്നു കൊലപതാകം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഗോവിന്ദ് മല്ല എന്നയാളാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഗോവിന്ദ് മല്ല ദിവസവും മദ്യപിച്ച് വീട്ടിൽ വരും. മദ്യലഹരിയിൽ ഭാര്യയെയും കുട്ടികളെയും മർദിക്കുന്നത് സ്ഥിരം കാഴ്‌ചയായിരുന്നു. ഇതേ സംബന്ധിച്ച് വീട്ടിൽ ദിവസവും വാക്കേറ്റവുമുണ്ടാകും. ഗോവിന്ദ് കൊല്ലപ്പെടുന്ന ദിവസം മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാനും വീട്ടുപകരണങ്ങൾ എറിഞ്ഞുടക്കാനും തുടങ്ങി. ഇയാളുടെ കയ്യിൽ ഒരു മഴുവും ഉണ്ടായിരുന്നു. അമ്മയെ ക്രൂരമായി മർദിക്കുന്നത് കണ്ട മകൻ, മാതാവിനെ രക്ഷിക്കാൻ അച്ഛന്‍റെ…
Read Moreവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടം; ആർസിബി ഉദ്യോഗസ്ഥനുൾപ്പെടെ അറസ്റ്റിലായ നാലുപേർക്കും ജാമ്യം
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാലുപേർക്കും ഹൈക്കോടതി ജാമ്യമനുവദിച്ചു. ആർസിബി മാർക്കറ്റിങ് ആൻഡ് റവന്യൂ വിഭാഗം തലവൻ നിഖിൽ സൊസാലെ, സ്റ്റേഡിയത്തിൽ ഐപിഎൽ കിരീടാഘോഷം സംഘടിപ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഡിഎൻഎ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ ഇവന്റ് മാനേജർ കിരൺകുമാർ, ബിസിനസ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് സുനിൽ മാത്യു, ജീവനക്കാരൻ സുമന്ത് എന്നിവർക്കാണ് കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. അറസ്റ്റിനെ ചോദ്യംചെയ്ത് ഇവർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ്…
Read Moreചർച്ചകൾ ചൂട് പിടിക്കുന്നു; തരൂരിനെ മോദി വിളിപ്പിച്ചു, പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ത് ?
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി നേരിട്ട് വിളിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് ശശി തരൂരിന് പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നു. വിദേശപര്യടനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. അതെസമയം മോദിയുമായുള്ള കൂടിക്കാഴ്ച ചില അഭ്യൂഹങ്ങൾ വർധിപ്പിക്കുന്നു. അമേരിക്ക ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഈ…
Read Moreപിടിച്ചെടുത്ത ബൈക്ക് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവം; എസ്.ഐക്ക് സസ്പെൻഷൻ
ബെംഗളൂരു : കൈക്കൂലി ആവശ്യപ്പെട്ട സംഭവം, വിറ്റൽ എസ്.ഐ കൗശിക് ബിസിയെ, ജില്ല പൊലീസ് സൂപ്രണ്ട് സസ്പെൻഡ് ചെയ്തു. ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടർന്ന് എസ്.ഐ സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു. എന്നാൽ, ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ബൈക്ക് പിടിച്ചെടുത്തു. പിന്നീട് എസ്.ഐ ബൈക്ക് ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും, മൂന്നാമതൊരാൾ വഴി പണം ആവശ്യപ്പെടുകയും ചെയ്യുകായിരുന്നു. പരാതിക്കാർക്ക് മേൽ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ വകുപ്പുതല അച്ചടക്ക നടപടി ഉണ്ടാകുന്നതുവരെ എസ്.പി ഉദ്യോഗസ്ഥനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
Read Moreആകാശദുരന്തം; ഒരു യാത്രക്കാരൻ രക്ഷപ്പെട്ടു
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാള്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്. അഹമ്മദാബാദ് പൊലീസ് ഈ വിവരം സ്ഥിരീകരിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സഹോദരനൊപ്പം ലണ്ടനിലേയ്ക്ക് പോകുകയായിരുന്നു താനെന്ന് രമേശ് വിസ്വാഷ് മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോർട്ട് ഉണ്ട്. എല്ലാം പെട്ടെന്ന് സംഭവിച്ചുവെന്നും 30 സെക്കൻഡിനുള്ളിൽ വിമാനം തകർന്നെന്നും രമേശിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുറത്തേയ്ക്ക്…
Read Moreരാജ്യം കണ്ട വലിയ ആകാശ ദുരന്തം; ആരെയും രക്ഷിക്കാനായില്ല 242 പേരും മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണ സംഭവത്തില്‍ ആരെയും രക്ഷിക്കാനായില്ലെന്ന് ഗുജറാത്ത് പോലീസ്. ബോയിങ് 7878 ഡ്രീംലൈനര്‍ വിഭാ?ഗത്തില്‍ പെട്ട വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. പറന്നുയര്‍ന്ന് ഉടന്‍ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് തകര്‍ന്നുവീണത്..
Read Moreതുറിച്ച് നോക്കിയെന്ന് സംശയം; കൊല്ലത്ത് യുവാവിന് നടുറോഡിൽ ക്രൂര മർദ്ദനം
കൊല്ലം : തുറിച്ച് നോക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്ന് യുവാവിന് ക്രൂരമർദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. എറണാകുളം സ്വദേശി ജൻസീറിനെയാണ് രണ്ടംഗ സംഘം മർദിച്ചത്. ജൻസീറിൻ്റെ മുഖത്തും നെഞ്ചത്തും സാരമായ രീതിയിൽ പരിക്കേറ്റു. കരുനാഗപ്പള്ളി എക്സലൻസി ബാറിന് മുന്നിൽ വെച്ചാണ് മർദിച്ചത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി അൽ അമീൻ, ഷാഫി എന്നിവരാണ് അറസ്റ്റിലായത്. അതെസമയം യുവാവിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഎയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവം, 133 യാത്രക്കാർ മരിച്ചു: കൂട്ടത്തിൽ മലയാളി നഴ്സും
അഹമ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 133 യാത്രക്കാർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട സ്വദേശിനി രഞ്ജിതയാണ് മരിച്ച മലയാളി. യു കെയില്‍ നഴ്‌സായ രഞ്ജിത തിരിച്ചുപോകുന്നതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്ന് പുറപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക്…
Read More