ബെംഗളൂരു : കൈക്കൂലി ആവശ്യപ്പെട്ട സംഭവം, വിറ്റൽ എസ്.ഐ കൗശിക് ബിസിയെ, ജില്ല പൊലീസ് സൂപ്രണ്ട് സസ്പെൻഡ് ചെയ്തു. ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടർന്ന് എസ്.ഐ സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു. എന്നാൽ, ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ബൈക്ക് പിടിച്ചെടുത്തു. പിന്നീട് എസ്.ഐ ബൈക്ക് ഉടമയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും, മൂന്നാമതൊരാൾ വഴി പണം ആവശ്യപ്പെടുകയും ചെയ്യുകായിരുന്നു. പരാതിക്കാർക്ക് മേൽ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ വകുപ്പുതല അച്ചടക്ക നടപടി ഉണ്ടാകുന്നതുവരെ എസ്.പി ഉദ്യോഗസ്ഥനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
Read More