മദ്യപിച്ചെത്തി അമ്മയെ സ്ഥിരം ഉപദ്രവിക്കുന്ന പിതാവ്; സഹികെട്ട് അച്ഛനെ വെട്ടിക്കൊന്ന് പ്രായപൂർത്തിയാകാത്ത മകൻ

ഭോപ്പാൽ: സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെയും സഹോദരങ്ങളെയും  ഉപദ്രവിക്കുന്ന പിതാവിനെ പ്രായപൂർത്തിയാകാത്ത മകൻ വെട്ടിക്കൊന്നു. മഴു ഉപയോഗിച്ചായിരുന്നു  കൊലപതാകം.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഗോവിന്ദ് മല്ല എന്നയാളാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഗോവിന്ദ് മല്ല ദിവസവും മദ്യപിച്ച് വീട്ടിൽ വരും.

മദ്യലഹരിയിൽ ഭാര്യയെയും കുട്ടികളെയും മർദിക്കുന്നത് സ്ഥിരം കാഴ്‌ചയായിരുന്നു. ഇതേ സംബന്ധിച്ച് വീട്ടിൽ ദിവസവും വാക്കേറ്റവുമുണ്ടാകും.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ഗോവിന്ദ് കൊല്ലപ്പെടുന്ന ദിവസം മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാനും വീട്ടുപകരണങ്ങൾ എറിഞ്ഞുടക്കാനും തുടങ്ങി. ഇയാളുടെ കയ്യിൽ ഒരു മഴുവും ഉണ്ടായിരുന്നു.

അമ്മയെ ക്രൂരമായി മർദിക്കുന്നത് കണ്ട മകൻ, മാതാവിനെ രക്ഷിക്കാൻ അച്ഛന്‍റെ കയ്യിലിരുന്ന മഴു പിടിച്ചുവാങ്ങി വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോവിന്ദ് മല്ല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അതെസമയം ഗോവിന്ദ മല്ലയുടെ അക്രമം സഹിക്കാനാവാതെയാണ് മകൻ ഇത്തരമൊരു കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts