മദ്യപിച്ചെത്തി അമ്മയെ സ്ഥിരം ഉപദ്രവിക്കുന്ന പിതാവ്; സഹികെട്ട് അച്ഛനെ വെട്ടിക്കൊന്ന് പ്രായപൂർത്തിയാകാത്ത മകൻ

ഭോപ്പാൽ: സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെയും സഹോദരങ്ങളെയും  ഉപദ്രവിക്കുന്ന പിതാവിനെ പ്രായപൂർത്തിയാകാത്ത മകൻ വെട്ടിക്കൊന്നു. മഴു ഉപയോഗിച്ചായിരുന്നു  കൊലപതാകം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഗോവിന്ദ് മല്ല എന്നയാളാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഗോവിന്ദ് മല്ല ദിവസവും മദ്യപിച്ച് വീട്ടിൽ വരും. മദ്യലഹരിയിൽ ഭാര്യയെയും കുട്ടികളെയും മർദിക്കുന്നത് സ്ഥിരം കാഴ്‌ചയായിരുന്നു. ഇതേ സംബന്ധിച്ച് വീട്ടിൽ ദിവസവും വാക്കേറ്റവുമുണ്ടാകും. ഗോവിന്ദ് കൊല്ലപ്പെടുന്ന ദിവസം മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാനും വീട്ടുപകരണങ്ങൾ എറിഞ്ഞുടക്കാനും തുടങ്ങി. ഇയാളുടെ കയ്യിൽ ഒരു മഴുവും ഉണ്ടായിരുന്നു. അമ്മയെ ക്രൂരമായി മർദിക്കുന്നത് കണ്ട മകൻ, മാതാവിനെ രക്ഷിക്കാൻ അച്ഛന്‍റെ…

Read More

തിളച്ച പാലിൽ വീണ് നാല് വയസുകാരൻ മരിച്ചു

ഭോപ്പാൽ: ഗ്വാളിയാറില്‍ നാല് വയസുകാരൻ തിളച്ച പാലില്‍ വീണ് മരിച്ചു. ഗോര്‍ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡോണ്‍ കലൻ ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ ദേവ് അഹിര്‍വാര്‍ മൂന്നാഴ്ച്ചയോളം ജീവനുവേണ്ടി പോരാടി കഴിഞ്ഞ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുയെന്നും അരികിലേക്ക് തിളച്ച പാലായി വരുമ്പോള്‍ നില തെറ്റി അതിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷി സുരേന്ദ്ര അഹിര്‍വാര്‍ പറഞ്ഞു. ശരീരത്തില്‍ 80 ശതമനത്തിലധികം പോള്ളലേറ്റ കുട്ടിയെ ഗ്വാളിയോറിലെ ജെ.എ.എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി…

Read More