ഇനി തോന്നിയ പോലെ തണുപ്പിക്കാന്‍ പറ്റില്ല; എസി ഉപയോഗത്തില്‍ പുതിയ നിബന്ധനയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍.

വീടുകൾ, വാഹനം, ഓഫീസ് എന്നിവയിലെ എസി ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്.

20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താപനില കുറയ്ക്കാനോ, 28 ഡിഗ്രി സെല്‍ഷ്യസില്‍ മുകളില്‍ കൂട്ടാനോ കഴിയാത്ത തരത്തിലാണ് എസി സംവിധാനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭിപ്രായപ്പെട്ടു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

നിലവില്‍ താപനില ക്രമീകരണം 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. താപനില ക്രമീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡം ഇതാദ്യമാണ്.

‘എയര്‍ കണ്ടീഷനിങ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച്, ഒരു പുതിയ വ്യവസ്ഥ ഉടന്‍ നിലവിൽ വരുമെന്നും, എസികളുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും, 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ സജ്ജമാക്കും.

അങ്ങനെ വരുമ്പോൾ 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ തണുപ്പിക്കാനോ 28 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കാനോ കഴിയില്ല,’ എന്ന് ഖട്ടർ കൂട്ടിച്ചേർത്തു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

റെസിഡന്‍ഷ്യല്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, വാഹനങ്ങളിലെ എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts