സ്കൈബസ് പദ്ധതി, സാധ്യത പഠന റിപ്പോർട്ട് തേടുമെന്ന് കേന്ദ്രമന്ത്രി

ബെംഗളൂരു: നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാൻ സ്കൈബസ് പദ്ധതിക്ക് കഴിയുമെന്നും ഇതു സംബന്ധിച സാധ്യതാ പഠന റിപോർട്ട് അന്താരാഷ്‌ട്ര കമ്പനികളിയിൽ നിന്നു മൂന്നുമാസത്തിനകം തേടുമേന്നും കേന്ദ്ര റോഡ്- ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഐ.ടി ഹബ്ബായ ബംഗാളൂരുവിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിനാവശ്യമായ പരിഹാരം തേടുകയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . സ്കൈ ബസുകളിയിൽ ഒരു ലക്ഷം പേരെ യാത്രചെയ്യാൻ സാധിപ്പിച്ചാൽ അത് റോഡ് ഗതാഗ തക്കുരുക്ക് ഗണ്യമായി കുറക്കുമെന്നു അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി പെയ്ത കന്നത്ത മഴയിലുണ്ടായ പ്രളയമാണ് ബംഗളൂരു-മൈസൂരു ഹൈവേയെ തടസ്സപ്പെടുത്തിയത്.  അഞ്ചുവർഷത്തെ ശരാശരി മഴയുടെ കണക്ക്…

Read More

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവും

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു കരസ്ഥമാക്കി.  ഐഐടി മദ്രാസ് ആണ് ഒന്നാമത് . തുടർച്ചയായ നാലാം വർഷമാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ് എത്തുന്നത്. ഐഐടി ബോംബെയാണ് മൂന്നാം സ്ഥാനത്ത്. എൻജിനീയറിങ് പഠന സ്ഥാപനങ്ങളുടെ പതിപ്പിങ്ങിലും ഐഐടി മദ്രാസ് തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. രാജ്യത്തെ മികച്ച പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികളാണ്. ഒമ്പതാം  സ്ഥാനത്ത് ഡൽഹി എയിംസും പത്താം സ്ഥാനത്ത് ജെഎൻയുവും ആണ്. മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം…

Read More

പി . ടി ഉഷയെയും ഇളയരാജയെയും രാജ്യസഭയിലേക്ക് നിർദ്ദേശിച്ച് കേന്ദ്രം 

ന്യൂഡൽഹി : മലയാളി കായിക താരം പി.ടി. ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവരടക്കം നാലുപേരെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ബാഹുബലി സിനിമ ചെയ്ത എസ്. രാജമൗലിയുടെ പിതാവും പ്രമുഖ തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ് ഗാരു, ദക്ഷിണ കന്നഡയിലെ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്ര ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഗാഡെ മറ്റ് രണ്ടുപേർ. തെന്നിന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കുമെന്ന് ആണയിട്ട ബി.ജെ.പി ദേശീയ നിർവാഹകസമിതി ഹൈദരാബാദിൽ സമാപിച്ചതിന് പിന്നാലെയാണ് നാല് തെന്നിന്ത്യൻ പ്രതിഭകളെ സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ ക്വാട്ടയിൽ രാജ്യസഭയിലേക്ക്…

Read More

മോഹൻലാലിന് പിന്നാലെ നടി മഞ്ജുവിനും കേന്ദ്ര സർക്കാർ അംഗീകാരം 

നികുതി കൃത്യമായി അടച്ചു, നടി മഞ്ജു വാര്യർക്ക് അഭിനന്ദനം അറിയിച്ച്  കേന്ദ്ര സാമ്പത്തിക മന്ത്രാലയം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്‌തതിനാണ്  നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിക്ക് നൽകിയത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ ഈ അംഗീകാരം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ ആശീർവാദ് സിനിമാസ്…

Read More

പുതിയ നാണയങ്ങളുടെ രൂപകൽപ്പന അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ

ന്യൂഡൽഹി : പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ ആണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയത്. അന്ധർക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്പന. നാണയത്തിന് മേൽ എകെഎം എന്ന ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയിലെ വിജ്ഞാന ഭവനിൽ ധനകാര്യാലയം സംഘടിപ്പിച്ച ചടങ്ങിൽ നാണയത്തിന്റെ പ്രകാശനം. നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാർഷിക ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ്…

Read More

കോവിഡ് സഹായങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രം, കർണാടകയ്‌ക്കെതിരെ ഗുരുതരമായ പക്ഷപാതം കാണിക്കുന്നു: കുമാരസ്വാമി.

ബെംഗളൂരു: കോവിഡ് വൈറസ് പകർച്ചവ്യാധിയെ നേരിടാൻ വേണ്ടി കർണാടക സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വിഭവങ്ങളും സഹായങ്ങളും അനുവദിക്കാത്തതിന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തെ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ഗുരുതരമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “കർണാടകയോടും കന്നടക്കാരോടും കേന്ദ്രത്തിന് ഇത്രയധികം അവഹേളനമുണ്ടാകുന്നത് എന്തുകൊണ്ടാണ്? കർണാടക കൂടുതൽ ബിജെപി എം പിമാരെ തെരഞ്ഞെടുത്തതുകൊണ്ടാണോ? അതോ മുഖ്യമന്ത്രി യെദിയൂരപ്പയെ വില്ലനായി അവതരിപ്പിക്കാനുള്ള ശ്രമമാണോ?” എന്നും അദ്ദേഹം ചോദിച്ചു. ദുരിതസാഹചര്യത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അദ്ദേഹം കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. “പകരം, നിസ്സംഗത കാണിക്കുന്നുവെങ്കിൽ, ആളുകൾ കലാപത്തിന് നിർബന്ധിതരാകും,” എന്നും അദ്ദേഹം…

Read More
Click Here to Follow Us