പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : മലയാളി അത്ലറ്റ് പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽ നിന്ന് പി.ടി. ഉഷയെ രാജ്യസഭാംഗമാക്കുന്നത്. തിങ്കളാഴ്ച ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ടി ഉഷയെ ബി.ജെ.പി എം.പി മനോജ് തിവാരി സ്വീകരിച്ചു. ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിന് വെങ്കല മെഡൽ നഷ്ടമായെങ്കിലും പിന്നീട് ട്രാക്കിനകത്തും പുറത്തും നേട്ടങ്ങളുണ്ടാക്കിയ അത്ലറ്റ് ആണ് പി.ടി. ഉഷ.  14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ…

Read More

പി . ടി ഉഷയെയും ഇളയരാജയെയും രാജ്യസഭയിലേക്ക് നിർദ്ദേശിച്ച് കേന്ദ്രം 

ന്യൂഡൽഹി : മലയാളി കായിക താരം പി.ടി. ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവരടക്കം നാലുപേരെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ബാഹുബലി സിനിമ ചെയ്ത എസ്. രാജമൗലിയുടെ പിതാവും പ്രമുഖ തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ് ഗാരു, ദക്ഷിണ കന്നഡയിലെ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്ര ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഗാഡെ മറ്റ് രണ്ടുപേർ. തെന്നിന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കുമെന്ന് ആണയിട്ട ബി.ജെ.പി ദേശീയ നിർവാഹകസമിതി ഹൈദരാബാദിൽ സമാപിച്ചതിന് പിന്നാലെയാണ് നാല് തെന്നിന്ത്യൻ പ്രതിഭകളെ സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ ക്വാട്ടയിൽ രാജ്യസഭയിലേക്ക്…

Read More

വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത എംഎൽഎ മാരെ പുറത്താക്കാൻ ഒരുങ്ങി ദൾ  

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത 2 ദൾ എംഎൽഎ മാരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സി. എം ഇബ്രാഹിം അറിയിച്ചു. ഇരുവർക്കും പാർട്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. കോലാർ കെ ശ്രീനിവാസ ഗൗഡ, തുമക്കുരു ഗുബ്ബി എസ് ആർ ശ്രീനിവാസ് എന്നിവരോടാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമ സഭാ സ്പീക്കർക്ക് ഉടൻ പരാതി നൽകുമെന്നും പാർട്ടി അറിയിച്ചു.

Read More

രാജ്യസഭ തെരഞ്ഞെടുപ്പ്, രണ്ടാമത്തെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് കോൺഗ്രസ്‌

ബെംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഒഴിവുള്ള 4 സീറ്റുകളിലേക്ക് രണ്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചു. കേന്ദ്രമന്ത്രി ജയറാം രമേശിന് പുറമെ കർണാടക പിസിസി ജനറൽ സെക്രട്ടറി മൻസൂർ അലിഖാനുമാണ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 224 അംഗ നിയമസഭയിൽ 69 അംഗങ്ങൾക്ക് മാത്രമേ ഇത് പ്രകാരം ഒരാളെ വിജയിപ്പിക്കാനാകൂ. 122 അംഗങ്ങളുള്ള ബിജെപിക്ക് 2 സ്ഥാനാർത്ഥികളെ അനായാസം വിജയിപ്പിക്കാം.  32 അംഗങ്ങൾ മാത്രമുള്ള ദൾ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള…

Read More

സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറും

ന്യൂഡൽഹി : രാജ്യസഭാ സ്ഥാനാര്‍ത്ഥിപ്പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെ സുധാകരൻ അറിയിച്ചു. സ്ഥാനാര്‍ത്ഥി മാനദണ്ഡം സംസ്ഥാനത്ത് തീരുമാനിക്കുമെന്നും യുവാക്കളെ പരി​ഗണിക്കാനാണ് മുന്‍തൂക്കം നൽകുകയെന്നും സുധാകരന്‍ വ്യക്തമാക്കി.

Read More
Click Here to Follow Us