രാജ്യസഭ തെരഞ്ഞെടുപ്പ്, രണ്ടാമത്തെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് കോൺഗ്രസ്‌

ബെംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ഒഴിവുള്ള 4 സീറ്റുകളിലേക്ക് രണ്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി തീരുമാനിച്ചു. കേന്ദ്രമന്ത്രി ജയറാം രമേശിന് പുറമെ കർണാടക പിസിസി ജനറൽ സെക്രട്ടറി മൻസൂർ അലിഖാനുമാണ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 224 അംഗ നിയമസഭയിൽ 69 അംഗങ്ങൾക്ക് മാത്രമേ ഇത് പ്രകാരം ഒരാളെ വിജയിപ്പിക്കാനാകൂ. 122 അംഗങ്ങളുള്ള ബിജെപിക്ക് 2 സ്ഥാനാർത്ഥികളെ അനായാസം വിജയിപ്പിക്കാം. 

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

32 അംഗങ്ങൾ മാത്രമുള്ള ദൾ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള നീക്കമാണ് ദൾ നടത്തുന്നത്. ഇത് സംബന്ധിച്ച് ധാരണയായില്ലെങ്കിൽ ദളിനെ വെട്ടിലാക്കാനാണ് രണ്ടാമത്തെ സ്ഥാനാർത്ഥിയെ നിയോഗിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥികളായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനേയും കന്നഡ നടൻ ജഗ്ഗേഷിനേയുമാണ് പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
[masterslider id="10"]

Related posts