പി . ടി ഉഷയെയും ഇളയരാജയെയും രാജ്യസഭയിലേക്ക് നിർദ്ദേശിച്ച് കേന്ദ്രം 

ന്യൂഡൽഹി : മലയാളി കായിക താരം പി.ടി. ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവരടക്കം നാലുപേരെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു.

ബാഹുബലി സിനിമ ചെയ്ത എസ്. രാജമൗലിയുടെ പിതാവും പ്രമുഖ തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ് ഗാരു, ദക്ഷിണ കന്നഡയിലെ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്ര ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഗാഡെ മറ്റ് രണ്ടുപേർ.

തെന്നിന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കുമെന്ന് ആണയിട്ട ബി.ജെ.പി ദേശീയ നിർവാഹകസമിതി ഹൈദരാബാദിൽ സമാപിച്ചതിന് പിന്നാലെയാണ് നാല് തെന്നിന്ത്യൻ പ്രതിഭകളെ സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ ക്വാട്ടയിൽ രാജ്യസഭയിലേക്ക് കൊണ്ടുവരുന്നത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽ നിന്ന് പി.ടി. ഉഷയെ കൊണ്ടുവരുന്നത്. ശ്രദ്ധേയയായ പി.ടി. ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് രാജ്യസഭയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. അവരുടെ കായികനേട്ടങ്ങൾ ഏവർക്കുമറിയുമെന്നും അതുപോലെതന്നെ അത്ലറ്റുകളെ കഴിഞ്ഞ നിരവധി വർഷങ്ങളായി വാർത്തെടുക്കുന്നതിൽ അവരുടെ ശ്രമം എടുത്തുപറയേണ്ടതാണെന്നും മോദി പറഞ്ഞു. 

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

നിരവധി തലമുറകളെ സ്വാധീനിച്ച സർഗശേഷിയുള്ള പ്രതിഭയായി ഇളയരാജയെ മോദി വിശേഷിപ്പിച്ചു. ഇന്ത്യയുടെ മഹിതമായ സംസ്കാരത്തെ ആഗോളതലത്തിലെത്തിച്ച വ്യക്തിയാണ് വിജയേന്ദ്ര പ്രസാദ് ഗാരുവെന്നും സാമൂഹികസേവനത്തിൻ്റെ മുനിയിലുള്ള മനുഷ്യസ്നേഹിയാണ് ഹെഗ്ഗഡെയെന്നും മോദി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts