സർക്കാർ സ്കൂളുകളിലെ അരിയും പരിപ്പും മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി

school dal rice lunch

വിജയപുര: സർക്കാർ സ്‌കൂളുകളിൽ നിന്ന് അരിയും പരിപ്പും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന മോഷ്‌ടാക്കളെ വിജയപുര പോലീസ് പിടികൂടി. അരിയും പരിപ്പും കാണാനില്ലെന്ന് പരാതിയുള്ള സർക്കാർ സ്‌കൂളുകൾക്ക് ഏത് വലിയ ആശ്വാസമായ വാർത്തയായിരുന്നു. സർക്കാർ സ്‌കൂളുകൾഉച്ചഭക്ഷണ പദ്ധതി പ്രകാരം സർക്കാർ വിതരണം ചെയ്യുന്ന അരിയും പരിപ്പും മറ്റ് സാധനങ്ങളുമാണ് ഇവർ മോഷ്ടിച്ചിരുന്നത്. അരിയും പരിപ്പും മറ്റ് ഭക്ഷണസാധനങ്ങളും മോഷണം പോയതായി പല ഗ്രാമീണ സ്‌കൂളുകളും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്ന് മോഷ്ടിച്ച അരിയും പരിപ്പും വാങ്ങുകയായിരുന്ന രണ്ട് വ്യാപാരികൾ ഉൾപ്പെടെ എട്ട് പേരെ ശനിയാഴ്ച അറസ്റ്റ്…

Read More

തുടർച്ചയായി എട്ടാം തവണയും വിജയിച്ച് ബസവരാജ് ഹൊറട്ടി

ബെംഗളൂരു: കർണാടകയിലെ 4 എംഎൽസി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയും വിജയിച്ചു. എട്ടാം തവണയാണ് മുൻ നിയമനിർമാണ കൗൺസിൽ ചെയർമാൻ കൂടിയായ ബസവരാജ് ഹൊറട്ടി കൗൺസിലിലേക്ക് തുടർച്ചയായി വിജയിക്കുന്നത്. ദളിൽ നിന്നു കൂറുമാറിയാണ് ഇക്കുറി ഹൊറട്ടി ബിജെപിക്കായി വിജയം സമ്മാനിച്ചത്. നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹനുമന്ത് നിറാനിയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു മാടെഗൗഡയും വിജയം ഉറപ്പിച്ച മട്ടാണ്. ഇവരുടെ ഫലം ഔദ്യോഗികമായി…

Read More

വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത എംഎൽഎ മാരെ പുറത്താക്കാൻ ഒരുങ്ങി ദൾ  

ബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത 2 ദൾ എംഎൽഎ മാരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സി. എം ഇബ്രാഹിം അറിയിച്ചു. ഇരുവർക്കും പാർട്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. കോലാർ കെ ശ്രീനിവാസ ഗൗഡ, തുമക്കുരു ഗുബ്ബി എസ് ആർ ശ്രീനിവാസ് എന്നിവരോടാണ് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമ സഭാ സ്പീക്കർക്ക് ഉടൻ പരാതി നൽകുമെന്നും പാർട്ടി അറിയിച്ചു.

Read More

ദൾ വേണോ ബിജെപി വേണോയെന്ന് കോൺഗ്രസിന് തീരുമാനിക്കാം ; കുമാരസ്വാമി

ബെംഗളൂരു: രാജ്യസഭയിലെ നാലാം സീറ്റിൽ ദളിനെ പിന്തുണയ്ക്കണോ ബിജെപിയെ പിന്തുണയ്ക്കണോ എന്നത് തീരുമാനം കോൺഗ്രെസ്സിന്റെ തെന്ന് ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. ഈ മാസം 10 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ നാലാം സീറ്റിലേക്ക് മൂന്ന് കക്ഷികളും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. നിയമസഭയിൽ ആകെ 32 പേരുള്ള ദളിന് ഒറ്റയ്ക്ക് സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ശേഷിയില്ല. 45 വോട്ടുകളാണ് വിജയിക്കാൻ വേണ്ടത്. നാലാം സ്ഥാനാർഥിക്ക് ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ കോൺഗ്രസിന് കുറവായിരിക്കുമെന്നതിനാൽ ഈ സീറ്റിലേക്ക് ദളും ബിജെപിയും തമ്മിൽ ആയിരിക്കും നേരിട്ടുള്ള മത്സരം നടക്കുകയെന്നും കുമാരസ്വാമി പറഞ്ഞു.

Read More
Click Here to Follow Us