ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം. ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായിയുടെ ഈ മികച്ച പ്രകടനം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്.
നേരത്തെ പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി.ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു.
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്നലെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ ടങ്ങുകളോടെയാണ് തുടക്കം കുറിച്ചത്. ചരിത്രവും സംസ്കാരവും ഒത്തിണങ്ങിയ ചടങ്ങില്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തി.
25,000 ഓളം കാണികള്‍ തിങ്ങി തിറഞ്ഞ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഓസ്ട്രേലിയയുടെ പരമ്പരാഗത സംസ്കാരം വെളിവാക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ കലാവിരുന്ന്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അംഗ രാജ്യങ്ങളും ഉള്‍പ്പെടെ 71 രാഷ്ട്രങ്ങളിലെ താരങ്ങള്‍ 19 കായിക ഇനങ്ങളിലായി 275 മത്സരങ്ങളില്‍ ഏറ്റുമുട്ടും. ഈ മാസം 15 വരെയാണ് മത്സരങ്ങള്‍. എട്ട് ഭിന്നശേഷി താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കായി 218 താരങ്ങളാണ് കളത്തിലിറങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.