ഒന്‍പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോർന്നു; ഇതില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടേത്.

ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫേസ്ബുക്ക് ശ്രദ്ധ നല്‍കുന്നതെന്ന് മേധാവി സുക്കര്‍ ബര്‍ഗ്.

കേംബ്രിഡ്ജ് അനലിറ്റിക്ക വഴി വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്‍പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടേതാണെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഒരു ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഫേസ്ബുക്ക് പുറത്തുവിട്ടത്. 5,62,455 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന്‍ ഫേസ്ബുക്ക്‌ അധികൃതര്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാമെന്നും പക്ഷെ, ഈ വിവരങ്ങള്‍ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ബ്ലോഗില്‍ പറയുന്നു.

ഏറ്റവുമധികം വിവരങ്ങള്‍ ചോര്‍ന്നത്‌ അമേരിക്കക്കാരുടേതാണ്. ആകെ ചോര്‍ന്നതില്‍ 81 ശതമാനവും അമേരിക്കന്‍ ഉപഭോക്താക്കളുടെതാണെന്നും ബ്ലോഗിലൂടെ ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts