തുടർച്ചയായി എട്ടാം തവണയും വിജയിച്ച് ബസവരാജ് ഹൊറട്ടി

ബെംഗളൂരു: കർണാടകയിലെ 4 എംഎൽസി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപിയുടെ ബസവരാജ് ഹൊറട്ടിയും നോർത്ത് വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രകാശ് ഹുക്കേരിയും വിജയിച്ചു. എട്ടാം തവണയാണ് മുൻ നിയമനിർമാണ കൗൺസിൽ ചെയർമാൻ കൂടിയായ ബസവരാജ് ഹൊറട്ടി കൗൺസിലിലേക്ക് തുടർച്ചയായി വിജയിക്കുന്നത്. ദളിൽ നിന്നു കൂറുമാറിയാണ് ഇക്കുറി ഹൊറട്ടി ബിജെപിക്കായി വിജയം സമ്മാനിച്ചത്.

നോർത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ ഹനുമന്ത് നിറാനിയും സൗത്ത് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ മധു മാടെഗൗഡയും വിജയം ഉറപ്പിച്ച മട്ടാണ്. ഇവരുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിറാനിയുടെ വിജയത്തോടെ 75 അംഗ കൗൺസിലിൽ 39 എന്ന ഭൂരിപക്ഷം ബിജെപി നിലനിർത്തും.2 വീതം ബിജെപി, ദൾ എംഎൽസിമാർ വിരമിച്ച ഒഴിവിലായിരുന്നു ജൂൺ 13ന് തിരഞ്ഞെടുപ്പു നടന്നത്. കൗൺസിലിൽ ദളിന്റെ അംഗബലം 8 ആയി ചുരുങ്ങും.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ഹൊറട്ടിക്ക് 9266, കോൺഗ്രസിന്റെ ബസവരാജ് ഗുരിക്കറിന് 4597, ദളിന്റെ ശ്രീശൈൽ ഗഡദിന്നിക്ക് 273 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. ‌ദളിന്റെ കൈവശമുണ്ടായിരുന്ന ഈ മണ്ഡലം ബിജെപി പിടിച്ചതിനു പുറമേ വടക്കൻ കർണാടകയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് മുഖം ദളിനു നഷ്ടപ്പെടുകയും ചെയ്തു. ബിജെപിയുടെ അരുൺ ഷാപ്പൂരിനെയാണ് പ്രകാശ് ഹുക്കേരി പരാജയപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts