ഹൃദയാഘാതം, മെട്രോ സ്റ്റേഷനിൽ ഇനി പ്രാഥമിക ശുശ്രൂഷ ലഭിക്കും

ബെംഗളൂരു: യാത്രക്കാർക്ക് ഹൃദയാഘാതം സംഭവിച്ചാൽ അടിയന്തര ശുശ്രൂഷ നൽകാനുള്ള സൗകര്യം ഇനി മെട്രോ സ്റ്റേഷനുകളിൽ ഉണ്ടാവും. ശുശ്രൂഷ നൽകാനുള്ള ഓട്ടമേറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റേഴ്സ് (എഇഡി) മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ ആണ് ഒരുങ്ങുന്നത്.

തിരക്കു കൂടുതൽ ഉള്ള യശ്വന്തപുര, മജസ്റ്റിക്, കെംപെഗൗഡ, നാഷണൽ കോളേജ്,എംജി റോഡ്, വിജയനഗർ എന്നീ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് സ്ഥാപിക്കും. പദ്ധതി വിജയിച്ചതിനു ശേഷം കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.

  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ

യാത്രയ്ക്കിടെ ഉള്ള ഹൃദയാഘാത മരണം വർധിച്ചതിനെ തുടർന്നാണ് ബിഎംആർസി യുടെ നടപടി. അടിയന്തര ഘട്ടങ്ങളിൽ മരണം ഒഴിവാക്കാൻ എഇഡി യുടെ ഉപയോഗം സഹായിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി എംഡി അൻജും പർവേസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us