ഇനി തോന്നിയ പോലെ തണുപ്പിക്കാന്‍ പറ്റില്ല; എസി ഉപയോഗത്തില്‍ പുതിയ നിബന്ധനയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വീടുകൾ, വാഹനം, ഓഫീസ് എന്നിവയിലെ എസി ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. 20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താപനില കുറയ്ക്കാനോ, 28 ഡിഗ്രി സെല്‍ഷ്യസില്‍ മുകളില്‍ കൂട്ടാനോ കഴിയാത്ത തരത്തിലാണ് എസി സംവിധാനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ താപനില ക്രമീകരണം 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. താപനില ക്രമീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡം ഇതാദ്യമാണ്. ‘എയര്‍ കണ്ടീഷനിങ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച്, ഒരു…

Read More