ബെംഗളൂരു : കർണാടക ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് പെരുഗു ശ്രീ സുധ സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജഡ്ജിക്ക് പൂച്ചെണ്ട് സമര്‍പ്പിച്ച അഭിനന്ദനമറിയിച്ചു.
19 വർഷത്തിലേറെയായി നിയമ മേഖലയിൽ സജീവമായ ജസ്റ്റിസ് പെരുഗു സുധ, നിസാമാബാദിലെ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി, വിജയവാഡയിലെ മഹിള കോടതിയിലെയും മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി, കരിംനഗർ, വിശാഖപട്ടണം, നിസാമാബാദ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
വിരമിച്ച ജുഡീഷ്യൽ ഓഫിസറായ വെങ്കടേശ്വർലുവിന്റെയും വീട്ടമ്മയായ പത്മാവതിയുടെയും മൂത്ത മകളാണ് ജസ്റ്റിസ് സുധ. ഹൈദരാബാദിലെ ബി.ആർ.കെ.ആർ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. ശ്രീകാന്ത് ബാബുവാണ് ഭർത്താവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.