‘സിനിമാ മേഖലയിൽ ഒട്ടേറെപ്പേർ ലഹരിമരുന്ന് ഉപയോഗിക്കുന്നു’: ഇന്ദ്രജിത്ത്

ബെംഗളൂരു: കന്നഡ സിനിമയിൽ ഒട്ടേറെപ്പേർ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷിന്റെ പരാമർശത്തിൽ കൂടുതൽ വിശദീകരണം തേടി സെൻട്രൽ ക്രൈംബ്രാഞ്ച് ആന്റി നാർകോട്ടിക്സ് വിഭാഗം.

ഇന്ദ്രജിത്ത് ലങ്കേഷിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച്. നിരോധിത ലഹരി ഉത്‌പന്നങ്ങൾ സിനിമാമേഖലയിലും വ്യാപകമാണെന്ന് ചില ചാനൽ ചർച്ചകളിൽ അദ്ദേഹം പറഞ്ഞിരുന്നു.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

കഴിഞ്ഞദിവസങ്ങളിൽ പിടിയിലായ ലഹരിസംഘങ്ങളുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. സിനിമാമേഖലയിൽനിന്നുള്ള ചിലരും മുമ്പ് പലപ്പോഴായി ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.

ഇവരിൽനിന്നും വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് ഇന്ദ്രജിത്ത് ലങ്കേഷിന്റെ സഹായം തേടുന്നത്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) മൂന്നാഴ്ചയ്ക്കുള്ളിൽ പിടികൂടിയ രണ്ടു കേസുകളിലെയും പ്രതികൾ സിനിമാമേഖലയിലുള്ളവർക്കും സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചുനൽകിയെന്നാണ് കണ്ടെത്തൽ.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ബിറ്റ്കോയിൻ ഉപയോഗിച്ച് വിദേശത്തുനിന്ന് ഓൺലൈനിലൂടെ വാങ്ങുന്ന മയക്കുമരുന്നാണ് ഇവർ ചില നടന്മാർക്കും ഗായകർക്കും എത്തിച്ചതെന്നാണ് കണ്ടെത്തൽ. നേരത്തേ ഇന്ദ്രജിത്ത് ലങ്കേഷ് സിനിമാമേഖലയിലെ ചില സംഘടനകളെയും രൂക്ഷമായി വിമർശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts