ബെംഗളൂരു: വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍.
കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ കർണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.
ചൈന, ജപ്പാന്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, രുചി വ്യത്യാസം, മണം, വയറിളക്കം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡിന്റെ ലക്ഷണങ്ങളുണ്ടാകാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യും. ഇതിനുശേഷം ഏഴുദിവസം ഇവരെ നിരീക്ഷണത്തിലാക്കും.
രോഗബാധിതര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുപുറമെ, കോവിഡ് രോഗികളിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ആര്‍ടി-പിസിആറിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് കാണിച്ചതിന് ശേഷം മാത്രമേ എല്ലാ യാത്രക്കാരനെയും വിമാനത്താവളത്തിനുള്ളില്‍ നിന്നും പുറത്തു കടക്കാന്‍ അനുവദിക്കൂ.
കോവിഡ് ആശങ്കയെ തുടര്‍ന്ന് ജനുവരി 1 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മുതല്‍, ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നെഗറ്റീവ് ആർടി -പിസിആർ റിപ്പോര്‍ട്ട് കാണിക്കേണ്ടത് നിര്‍ബന്ധമാണ്. യാത്രക്കാര്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് തങ്ങളുടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇത് ചെയ്യാത്തവര്‍ക്ക് ഇന്ത്യയില്‍ പ്രവേശനം നല്‍കില്ല. കര്‍ണാടകയിലും ഈ തീരുമാനം നടപ്പാക്കിയിട്ടുണ്ട്.
ബെംഗളൂരു, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിദേശ യാത്രക്കാരുടെ രണ്ട് ശതമാനം റാന്‍ഡം ടെസ്റ്റിംഗ് തുടരുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.