സ്കൂളിൽ മുടി മുറിച്ചും, വൃത്തിയായി യൂണിഫോം ധരിച്ചും വരണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പിൽ; കുത്തിക്കൊന്ന് വിദ്യാർത്ഥികൾ

ഹരിയാന : സ്കൂളിൽ അച്ചടക്കം പാലിക്കുന്നതിൻ്റെ ഭാഗമായി മുടി മുറിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും, യൂണിഫോം ഇൻസൈഡ് ചെയ്യണമെന്നും നിർദേശിച്ച പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു.

ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്.

ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പലിനോട് ദേഷ്യമുള്ള 15 വയസ് പ്രായമുള്ള രണ്ടു വിദ്യാർഥികളാണ് ഇത് ചെയ്തതെന്ന് ഹാൻസി പൊലീസ് സുപ്രണ്ട് അമിത് യശ്വർധൻ വ്യക്തമാക്കി

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

മുടി മുറിക്കുന്നതും ഷർട്ട് ടക്ക് ഇൻ ചെയ്യുന്നതും മര്യാദയുടെയും അച്ചടക്കത്തിൻ്റെയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ അച്ചടക്ക ലംഘനത്തിന് വിദ്യാർഥികൾക്ക് നോട്ടീസ് നൽകുകയായിരുന്നു.

ഇതിൽ ദേഷ്യം തോന്നിയ വിദ്യാർഥികൾ ജഗ്ബീറിനെ കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ ജഗ്ബീറിനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുനിന്നും പ്രിൻസിപ്പലിനെ കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. കൊലപതാകത്തിന് ശേഷം ഒളിവിൽ പോയ വിദ്യാർഥികളെ ഇതുവരെയും കണ്ടത്താൻ സാധിച്ചിട്ടില്ല. പ്രതികളായ വിദ്യാർഥികൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സമൂഹമാധ്യമത്തിൽ ഭീഷണി സന്ദേശങ്ങളും പങ്കുവെച്ചതായും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts