ബെംഗളൂരു-കൊളംബോ തമ്മിലുള്ള പകൽ വിമാനം 31 മുതൽ ആരംഭിക്കും

ബെംഗളൂരു: ശ്രീലങ്കൻ എയർലൈൻസ് ഒക്‌ടോബർ 31 മുതൽ ബെംഗളുരുവിനും കൊളംബോയ്‌ക്കുമിടയിൽ പുതിയ പകൽ വിമാനം ആരംഭിക്കും. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഇരു നഗരങ്ങൾക്കുമിടയിലുള്ള മൊത്തം വിമാനങ്ങളുടെ എണ്ണം 10 ആയി ഉയരും.

ഫ്ലൈറ്റ് UL 1174 ബെംഗളൂരുവിൽ നിന്ന് കൊളംബോയിലേക്ക് എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 09:40 ന് പുറപ്പെടും, കൊളംബോയിൽ രാവിലെ 11:10 ന് എത്തിച്ചേരും.

റിട്ടേൺ ഫ്ലൈറ്റ്, UL 1173,വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കൊളംബോയിൽ നിന്ന് 07:20 AM ന് പുറപ്പെട്ട് 08:40 AM ന് ബംഗളൂരുവിലെത്തും.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഈ റൂട്ടിൽ സർവീസ് നടത്താൻ ശ്രീലങ്കൻ എയർലൈൻസ് എയർബസ് എ320 വിമാനങ്ങൾ വിന്യസിക്കും. എല്ലാ A320കൾക്കും രണ്ട് ക്ലാസ് കോൺഫിഗറേഷനുണ്ട്. അതായത് ബിസിനസ്, ഇക്കണോമി ക്ലാസ് സീറ്റുകൾ ഉണ്ടായിരിക്കും.

പുതിയ വിമാനങ്ങൾക്ക് പുറമെ, നിലവിൽ ബെംഗളൂരുവിനും കൊളംബോയ്ക്കും ഇടയിൽ നടത്തുന്ന പ്രതിദിന സർവീസ് തുടരുമെന്ന് എയർലൈൻ അറിയിച്ചു.

ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ട്രിച്ചി, മധുരൈ, ബെംഗളൂരു എന്നിവയുൾപ്പെടെ ഒമ്പത് നഗരങ്ങളുള്ള ശ്രീലങ്കൻ എയർലൈൻസിൻ്റെ ശൃംഖലയിൽ ഏറ്റവും കൂടുതൽ നഗരങ്ങളുള്ളത് ഇന്ത്യയിലാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ ഏകദേശം 90 വിമാനങ്ങൾ ഉണ്ട്.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts