ന്യൂഡൽഹി: റെയിൽവേയിൽ ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യപകുതിയിൽ 9000 പേർക്ക് നിയമന ഉത്തരവ് കൈമാറിയെന്ന് വ്യക്തമാക്കി റെയിൽവേ റിക്രൂട്മെന്റ് ബോർഡ്. 50,000ത്തിലേറെ പേർക്ക് 2025-26 സാമ്പത്തിക വർഷം തൊഴിൽ നൽകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു . 2024 നവംബർ മുതൽ 55,197 ഒഴിവുകളിലേക്കായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇറക്കിയത്. വലിയ ആസൂത്രണത്തോടെയും സജ്ജീകരണ സംവിധാനങ്ങളോടെയുമാണ് പരീക്ഷകൾ സംഘടിപ്പിച്ചത്. 1.86 കോടിയിലേറെ പേരാണ് ഈ തസ്തികകളിലേക്ക് അപേക്ഷിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2025-26 സാമ്പത്തിക വർഷം 50,000…
Read MoreDay: 10 July 2025
ടെന്നീസ് താരം രാധിക യാദവിനെ വെടിവെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ
യുവ ടെന്നീസ് താരം രാധിക യാദവ് വെടിയേറ്റു മരിച്ചു. ഗുരുഗ്രാമിലെ വീട്ടിൽ വെച്ചാണ് സംഭവം. രാധികയുടെ പിതാവ് തന്നെയാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഞ്ച് തവണയാണ് രാധികകയ്‌ക്ക് നേരെ പൊലീസ് വെടിയുതിർത്തത്. മൂന്ന് ബുള്ളറ്റുകള്ളാണ് രാധികയുടെ ശരീരത്തില്‍ തറച്ച് കയറിയത്. മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഇൻസ്റ്റാഗ്രാം ഉപയോഗം, റീൽസ് ചെയ്യുന്നതിലെ തർക്കം എന്നിവയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിയഞ്ചുകാരിയായ രാധിക ടെന്നീസിലെ സ്റ്റേറ്റ് താരമാണ്. ചെറിയ പ്രായത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ താരമാണ്…
Read Moreസ്കൂളിൽ മുടി മുറിച്ചും, വൃത്തിയായി യൂണിഫോം ധരിച്ചും വരണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പിൽ; കുത്തിക്കൊന്ന് വിദ്യാർത്ഥികൾ
ഹരിയാന : സ്കൂളിൽ അച്ചടക്കം പാലിക്കുന്നതിൻ്റെ ഭാഗമായി മുടി മുറിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും, യൂണിഫോം ഇൻസൈഡ് ചെയ്യണമെന്നും നിർദേശിച്ച പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പലിനോട് ദേഷ്യമുള്ള 15 വയസ് പ്രായമുള്ള രണ്ടു വിദ്യാർഥികളാണ് ഇത് ചെയ്തതെന്ന് ഹാൻസി പൊലീസ് സുപ്രണ്ട് അമിത് യശ്വർധൻ വ്യക്തമാക്കി മുടി മുറിക്കുന്നതും ഷർട്ട് ടക്ക് ഇൻ ചെയ്യുന്നതും മര്യാദയുടെയും അച്ചടക്കത്തിൻ്റെയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ അച്ചടക്ക ലംഘനത്തിന്…
Read Moreകള്ളപ്പണ ഇടപാട് ആരോപണം; കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്
ബെംഗളൂരു : വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചെന്ന ആരോപണത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. റെഡ്ഡി, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ, എംഎൽഎ വിദേശ ബാങ്കുകളിലെ നിക്ഷേപം, മലേഷ്യ, ഹോങ്കോങ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം തുടങ്ങിയവ ഇഡിയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണക്കിൽ പെടാത്ത പണവും, സ്വത്തും സ്വന്തമാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും കൂടുതൽ പരിശോധന…
Read Moreഇന്ത്യയില്‍ ചന്ദ്രോദയം രാത്രി 7:42 ന്; ആകാശത്ത് ഇന്ന് ബക്ക് മൂണിനെ കാണാം
ഡല്‍ഹി: ജൂലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) കാണാം. ജുലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. സൂര്യാസ്തമയത്തിന് ശേഷം പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകും. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം. ഇന്ത്യയില്‍ ഇന്ന് രാത്രി 7:42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് ബക്ക് മൂണ്‍ മനോഹരമായി ദൃശ്യമാകുമെന്ന് വാന നിരീക്ഷകര്‍ പറയുന്നു. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍ ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ ചന്ദ്രനില്‍ ഒന്നായിരിക്കും. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള…
Read Moreകാനഡയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കാനഡ : കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് മരിച്ചത്. അപകടത്തിൽ ശ്രീഹരിയുടെ സുഹൃത്തും സഹപാഠിയുമായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് സംഭവം. റൺവേയിലേക്ക് ഒരേ സമയം ചെറുവിമാനങ്ങൾ പറന്നിറങ്ങാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിൽ സംഭവിച്ച…
Read Moreഹൃദയാഘാതത്തെക്കുറിച്ചുള്ള പഠനം; കർണാടകയിലെ സിലബസില്‍ ഉൾപെടുത്താൻ ധാരണ
ബെംഗളൂരു : കർണാടകയിൽ ഹൃദയാഘാതത്തെക്കുറിച്ചുള്ള പഠനം സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ. ഹൃദയാഘാത പഠനം എന്ന വിഷയം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർണായക തീരുമാനം. സിലബസ് രൂപവത്കരണത്തിനായി ആരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു സംയുക്ത സമിതിയെ തന്നെ നിയോഗിക്കും. അധ്യായത്തിന്റെ ഉള്ളടക്കം, രൂപം എന്നിവ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണ് തയാറാക്കുക. ഇവയ്ക്ക് പുറമേ ഏത് ക്ലാസുമുതല്‍ സിലബസ് ആരംഭിക്കണം എന്നതിനെ സംബന്ധിച്ചും കമ്മിറ്റി…
Read Moreകെആർഎസ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്നത് 50,000 ക്യുസെക്‌സ് വെള്ളം : വിനോദസഞ്ചാരികളോട് നോ സെൽഫി പ്ലീസ് മുന്നറിയിപ്പുമായി അധികൃതർ
ബെംഗളൂരു :കാവേരി നദീതടത്തിൽ തുടർച്ചയായ മഴ തുടരുന്നതിനാൽ, കെആർഎസ് അണക്കെട്ടിൽ നിന്ന് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് അധികൃതർ വേഗത്തിലാക്കി , 50,000 ക്യുസെക്‌സ് വെള്ളം കാവേരി നദിയിലേക്ക് തുറന്നുവിട്ടു. ഇപ്പോൾ നദി കരകവിഞ്ഞൊഴുകുകയാണ്. വിനോദസഞ്ചാരികളും പ്രദേശവാസികളും, വിനോദസഞ്ചാരികളും സന്ദർശകരും അപകടകരമായ രീതിയിൽ നദിക്കരയിൽ, പ്രത്യേകിച്ച് 90 വർഷം പഴക്കമുള്ള സംരക്ഷണ ഭിത്തിക്ക് സമീപം, പോകുന്നത് കാണപ്പെടുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉദ്യോഗസ്ഥർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഒഴുക്ക് കൂടിയ നദിക്ക് സമീപം സെൽഫികളും വീഡിയോകളും എടുത്ത് സഞ്ചാരികൾ സാമൂഹികമാധ്യമത്തിൽ പങ്കിടുകയാണ്. ഇത് കൂടുതൽ ആളുകളെ പ്രദേശത്തേക്ക് ആകർഷിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്ന…
Read Moreമുഖ്യമന്ത്രി മാറ്റം; ചർച്ചകൾ സജീവം, വിട്ട് പറയാതെ ഡി.കെ. ശിവകുമാറും, സിദ്ധരാമയ്യയും
ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന ഊഹാപോഹങ്ങൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവർ ഡൽഹിയിൽ. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തുമെന്നാണ് സൂചന. അതെസമയം കർണാടകയിലെ വികസന പദ്ധതികൾ ലക്ഷ്യം വെച്ചുള്ള ഔദ്യോഗികപരമായ കൂടിക്കാഴ്ചയും ചർച്ചയുമാണ് ഇതെന്നാണ് ഡി.കെ ശിവകുമാറും, സിദ്ധരാമയ്യും കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. എനാൽ മുഖ്യമന്ത്രി മാറ്റം ചൂണ്ടിക്കാട്ടി കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുൾപെടെ പരസ്യ പ്രസ്‌താവന ഉയർന്ന സാഹചര്യത്തിൽ അനുനയ നീക്കങ്ങൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ്…
Read Moreബെംഗളൂരുവിൽ 14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ബെംഗളൂരു : ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള തവരേക്കരെ ഗ്രാമത്തിൽ 14 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി , ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊപ്പൽ സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട പെൺകുട്ടി, മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു സംഭവം. ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെ ഗ്രാമത്തിൽ പ്ലാസ്റ്ററിങ് ജോലി ചെയ്തിരുന്ന കൊപ്പൽ സ്വദേശികളായ ദമ്പതികൾ 15 വർഷമായി അവിടെ താമസിക്കുന്നു. സ്കൂളിൽ പോകാതെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയെ അക്രമികൾ ആക്രമിച്ചു. ഉച്ചകഴിഞ്ഞ് വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ട നാട്ടുകാർ…
Read More