ഹൃ​ദ​യാ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം; കർണാടകയിലെ സി​ല​ബ​സി​ല്‍ ഉ​ൾപെടുത്താൻ ധാരണ

ബെംഗളൂരു : കർണാടകയിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം സി​ല​ബ​സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ.

ഹൃ​ദ​യാ​ഘാ​ത പ​ഠ​നം എ​ന്ന വി​ഷ​യം സ്കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഭ്യ​ര്‍ഥ​ന പ്ര​കാ​ര​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നിർണായക തീ​രു​മാ​നം.

സി​ല​ബ​സ് രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു സം​യു​ക്ത സ​മി​തി​യെ തന്നെ നി​യോ​ഗിക്കും.

  സംസ്ഥാനത്ത് അമുൽ-നന്ദിനി പോര് ഇനി ഐപിഎല്ലിൽ; കാരണം ഇത്

അ​ധ്യാ​യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം, രൂ​പം എ​ന്നി​വ സ​മി​തി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍ച്ച​യുടെ അടിസ്ഥാനത്തിലുമാണ് ത​യാ​റാ​ക്കുക.

ഇവയ്ക്ക് പുറമേ ഏ​ത് ക്ലാ​സു​മു​ത​ല്‍ സി​ല​ബ​സ് ആരംഭിക്കണം എന്നതിനെ സംബന്ധിച്ചും ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കും. ക​മ്മി​റ്റി റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്വീ​ക​രി​ക്കുക എന്നാണ് വ്യക്തമാക്കിയത്.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ; പൊതുവിദ്യാഭ്യാസത്തിന് 1128 കോടി; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ്പ്രഖ്യാപനങ്ങൾ ഇതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം; കാബ് ഡ്രൈവര്‍മാരുടെ പ്രതിഷേധം വഴി കണ്ടു: വിമാനത്താവളം സൗജന്യ പിക്കപ് സമയം കൂട്ടി; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us