കാനഡയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാനഡ : കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് മരിച്ചത്. അപകടത്തിൽ ശ്രീഹരിയുടെ സുഹൃത്തും സഹപാഠിയുമായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു.

ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് സംഭവം.
റൺവേയിലേക്ക് ഒരേ സമയം ചെറുവിമാനങ്ങൾ പറന്നിറങ്ങാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts