സുവർണാവസരം : ഇന്ത്യൻ റെയിൽവേയിൽ 50,000 തൊഴിലവസരങ്ങൾ മികച്ച പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: റെയിൽവേയിൽ ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യപകുതിയിൽ 9000 പേർക്ക് നിയമന ഉത്തരവ് കൈമാറിയെന്ന് വ്യക്തമാക്കി റെയിൽവേ റിക്രൂട്മെന്റ് ബോർഡ്.

50,000ത്തിലേറെ പേർക്ക് 2025-26 സാമ്പത്തിക വർഷം തൊഴിൽ നൽകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു .

2024 നവംബർ മുതൽ 55,197 ഒഴിവുകളിലേക്കായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇറക്കിയത്. വലിയ ആസൂത്രണത്തോടെയും സജ്ജീകരണ സംവിധാനങ്ങളോടെയുമാണ് പരീക്ഷകൾ സംഘടിപ്പിച്ചത്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

1.86 കോടിയി​ലേ​റെ പേരാണ് ഈ തസ്തികകളിലേക്ക് അപേക്ഷിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2025-26 സാമ്പത്തിക വർഷം 50,000 ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകാൻ കഴിയുമെന്നാണ് റെയിൽവേ റെയിൽവേ മന്ത്രാലയം അവകാശപ്പെടുന്നത്.

9000 നിയമന ഉത്തരവുകളാണ് ഇതിനോടകം അർഹതപ്പെട്ടവർക്കായി കൈമാറിയത്. പരീക്ഷ സുഗമമാക്കുന്നതിനായി

അപേക്ഷകരുടെ താമസസ്ഥലത്തിനടുത്ത് തന്നെ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അതെസമയം ഇവയ്‌ക്കെല്ലാം പുറമേ വനിതകൾക്കും ശാരീരിക പരിമിതികളുള്ളവർക്കും പ്രത്യേക പരിഗണന നൽകി എന്നതും എടുത്ത് പറയേണ്ട ഒന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts