റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

ബെംഗളൂരു : ഇന്ത്യൻ റെയിൽവേ വ്യാഴാഴ്ച പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വില കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് കുറച്ചു. പഴയതുപോലെ 10 രൂപയ്ക്ക് ടിക്കറ്റ് ഇപ്പോൾ ലഭിക്കും. വൈറസ് പടരുന്നത് തടയാൻ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ വില 50 രൂപയായി ഉയർത്തിയിരുന്നു.പുതുക്കിയ നിരക്ക് ഇന്നുമുതൽ നിലവിൽ വരും

Read More

റെ​യി​ൽ​വെ റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ൽ മ​ല​യാ​ള​ത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി.

ന്യൂഡല്‍ഹി: റെ​യി​ൽ​വെ ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ൽ മ​ല​യാ​ള​ത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയില്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. ഇന്ന് രാവിലെ പത്ത് മണി വരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തിരുത്തുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നത്തില്‍ എം.ബി രാജേഷ് എം.പിയാണ് ആദ്യം ഇടപെട്ടത്. ഇക്കാര്യം റയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, വി​വാ​ദ തീ​രു​മാ​നം അ​ടി​യ​ന്തര​മാ​യി പി​ൻ​വ​ലി​ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമ​ന്ത്രി പി​യൂ​ഷ്…

Read More
Click Here to Follow Us