ബെംഗളൂരു : കെആർഎസ് അണക്കെട്ടിന്റെ സുരക്ഷിത മേഖലയിലെ ദൃശ്യങ്ങൾപകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കിട്ട സംഭവത്തിൽ താത്‌കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു.
കെആർഎസ് ഗ്രാമത്തിലെ മധുവിനെയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. അണക്കെട്ടിൽ സഞ്ചാരികൾക്ക് വിലക്കുള്ള മേഖലയിലെ ദൃശ്യങ്ങളാണ് മധു പകർത്തി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്.
ഈ ദൃശ്യങ്ങൾ ഏറെ വൈറലുമായി. ഇതിനെ തുടർന്നാണ് നടപടി. പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിരോധിച്ച മേഖലയിലെ ദൃശ്യങ്ങളാണ് മധു പകർത്തിയതെന്നും ഇതേത്തുടർന്നാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]