പ്രിയങ്കാഗാന്ധിയുമായി കൂടിക്കാഴ്ചനടത്തി ഡി.കെ. ശിവകുമാർ

ബെംഗളൂരു : കർണാടക കോൺഗ്രസിൽ നേതൃമാറ്റചർച്ച സജീവമാകുന്നതിനിടെ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ബുധനാഴ്ച മുതിർന്ന നേതാവ് പ്രിയങ്കാഗാന്ധി എംപിയുമായി കൂടിക്കാഴ്ചനടത്തി.

കർണാടകത്തിലെ രാഷ്ട്രീയവിഷയങ്ങൾ ശിവകുമാർ പ്രിയങ്കയുമായി സംസാരിച്ചെന്നാണ് സൂചന. അതേസമയം, എന്താണ് ചർച്ചചെയ്തതെന്നകാര്യം ശിവകുമാറോ പ്രിയങ്കാഗാന്ധിയോ വെളിപ്പെടുത്തിയിട്ടില്ല. കോൺഗ്രസ് സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിയാകാൻ ശിവകുമാർ നേതാക്കളിൽ സമ്മർദം ചെലുത്തിവരുകയാണെന്നാണ് അഭ്യൂഹം. രണ്ടരവർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ശിവകുമാറിന് കൈമാറണമെന്ന് നേരത്തേ പാർട്ടി ദേശീയനേതൃത്വം ധാരണയുണ്ടാക്കിയതാണെന്ന് പറയുന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഇതുപ്രകാരം നവംബറോെട നേതൃമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും ഏതാനും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കാൻ ഡൽഹിയിലെത്തിയതാണ് ശിവകുമാർ. സിദ്ധരാമയ്യയും ഡൽഹിയിലെത്തി. അദ്ദേഹവും പാർട്ടിനേതാക്കളെ കാണുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts