ഗുജറാത്ത് : വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തൽ. ഉന്നത സമിതി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പാലത്തിൻ്റെ ബല പരിശോധന, അറ്റകുറ്റപ്പണികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉന്നത സമിതി അപാകത ചൂണ്ടികാണിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി കൃത്യസമയത്ത് സ്വീകരിച്ചില്ല എന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. നിലവിൽ തകർന്നത് ഒരു പാലമാണെങ്കിലും സംസ്ഥാനത്തെ മറ്റു പാലങ്ങളുടെ അവസ്ഥയെക്കുറിച്ചും വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകായണ്. അതെസമയം പാലം നിർമാണത്തിൽ അനാസ്ഥ കാട്ടിയ…
Read MoreDay: 11 July 2025
സ്വകാര്യ എൻജിനീയറിങ് കോളജ് സീറ്റ് ഫീസ് വർധന; സർക്കാർ ക്വോട്ടയിൽ 7.5 ശതമാനം
ബെംഗളൂരു : കർണാടകയിൽ 2025-26 അധ്യയന വര്‍ഷത്തെ എൻജിനീയറിങ് കോഴ്സുകളിലെ സർക്കാർ ക്വോട്ട സീറ്റുകള്‍ക്ക് 7.5 ശതമാനം ഫീസ് വര്‍ധനക്ക് അനുമതി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ, സ്വകാര്യ പ്രഫഷനല്‍ കോളജ് മാനേജ്മെന്റുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഫീസ വർധനവിൽ ധാരണയായത്. കര്‍ണാടക യുനൈഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജ് അസോസിയേഷന് ഭാരവാഹികള്‍ ഫീസ് വർധനവ് സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു. പിന്നാലെയാണ് 7.5 ശതമാനം ഫീസ് വര്‍ധന ആവശ്യം അംഗീകരിച്ചത്. അധ്യാപകരുടെ…
Read Moreമുഡ ഭൂമി കേസ്; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഹാജരാകാൻ കർണാടക ഹൈകോടതി നോട്ടീസ്
ബെംഗളൂരു : മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് ഹാജരാകാൻ കർണാടക ഹൈകോടതിയുടെ നോട്ടീസ്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ബി.എം. പാർവതിക്ക് പുറമെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർവതിയുടെ സഹോദരൻ, പഴയ ഭൂവുടമ എന്നിവരും എതിർ കക്ഷികളാണ്. കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതി, ഭാര്യ പാർവതി രണ്ടാം പ്രതി എന്നിങ്ങനെയാണ്. ഹരജിയുമായി ബന്ധപ്പെട്ട് മുന്നേ നോട്ടീസിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ…
Read Moreസ്വത്ത് തർക്കം; പിതാവിനെയും,സഹോദരനെയും കൊലപ്പെടുത്തി : പ്രതി പിടിയിൽ
ബെംഗളൂരു : സ്വത്ത് തർക്കത്തിന് പിന്നാലെ പിതാവിനെയും, സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഹോളേനരസിപുര സ്വദേശി ദേവഗൗഡ (70), മകൻ മഞ്ജുനാഥ് ഗൗഡ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവഗൗഡയുടെ മകൻ മോഹൻ ഗൗഡയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കാലത്ത് ദേവഗൗഡ തൻ്റെ സ്വത്ത് വിറ്റിരുന്നു. എന്നാൽ തനിക്കും കൂടെ അവകാശപ്പെട്ട സ്വത്ത് പിതാവ് വിറ്റതിൽ മകൻ അസ്വസ്ഥനായിരുന്നു. ഈ കാരണം പറഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ മോഹൻ പിതാവിനെയും മൂത്ത സഹോദരനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവ്…
Read Moreമുഖ്യമന്ത്രി പദവിയിൽ മാറ്റമില്ല; അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യയും, ഡി.കെ. ശിവകുമാറും
ബെംഗളൂരു : മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടായേക്കുമെന്ന വാർത്തകൾ തള്ളി സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ് സിദ്ധരാമയ്യ ഡൽഹിയിൽ വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രി സ്‌ഥാനത്ത് തന്നെ തുടരുമെന്ന് ഡി.കെ. ശിവകുമാർ തന്നെ വ്യക്തമാക്കിയതാണെന്നും ഹൈകമാൻഡ് എടുക്കുന്ന തീരുമാനം എന്തായാലും രണ്ടുപേരും അത് അനുസരിക്കുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കവെ നിലപാട് വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്ക് പിന്നാലെ എനിക്ക് പാര്‍ട്ടി എം.എൽ.എമാരുടെ ശിപാർശ വേണ്ടെന്നും പാര്‍ട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് തൻ്റെ ജോലിയെന്നും പറഞ്ഞ ശിവകുമാർ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളും 2028 നിയമസഭ തെരഞ്ഞെടുപ്പുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.…
Read More14കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതം
ബെംഗളൂരു : ബെംഗളൂരു സൗത്തിലെ താവരകരെയിൽ 14കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവ ദിവസം പെൺകുട്ടി സ്കൂളിൽ പോയില്ലെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ അന്നേ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതാപിതാക്കളില്ലാത്ത തക്കം വീട്ടിലെത്തിയ സംഘം പെൺകുട്ടിയെ ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാപിതാക്കളാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളിലൊരാളായ യെല്ലപ്പ എന്നയാളെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതായും മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു. മറ്റ് പ്രതികളെ…
Read Moreഫാക്ടറിയിൽ ദളിത് സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ
ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയ്ക്കടുത്തുള്ള ഏനാത്തൂരിലെ കാർഡ്‌ബോർഡ് പെട്ടി നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന ദളിത് സ്ത്രീയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല, കമ്മലുകൾ, താലി (മാല) എന്നിവയുൾപ്പെടെ സെൽവിയുടെ ആഭരണങ്ങൾ സംഭവസ്ഥലത്ത് നിന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആണ്ടി സിരുവള്ളൂർ ഗ്രാമത്തിൽനിന്നുള്ള സെൽവി (38)യുടെ മൃതദേഹമാണ് ഫാക്ടറിയിൽ കാർഡ് ബോർഡ് പെട്ടികൾക്കിടയിൽ കണ്ടെത്തിയത്.
Read Moreവീടുകളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് ജാതി സർവേ പ്രക്രിയയുടെ ഭാഗം; ബിബിഎംപി
ബെംഗളൂരു: കർണാടകയിലുടനീളം പട്ടികജാതി വിഭാഗക്കാരുടെ സമഗ്രമായ ജാതി സർവേ വീണ്ടും നടക്കുന്നു. എന്നാൽ ഉദ്യോഗസ്ഥർ സർവേ നടത്താതെ വീടുകളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ജനങ്ങൾ തന്നെ പരാതിപ്പെട്ടിരുന്നു. ഇപ്പോൾ, ബിബിഎംപി ഈ വിഷയത്തിൽ ഒരു വിശദീകരണം നൽകിയിട്ടുണ്ട് . സർവേ സംഘങ്ങൾ ഓരോ വീടും സന്ദർശിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് വീടുവീടാന്തരം സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് സർവേ പ്രക്രിയയുടെ ഭാഗമാണ്. ഒരു പട്ടികജാതി കുടുംബത്തെയും സർവേയിൽ നിന്ന് ഒഴിവാക്കുന്നില്ലെന്ന് ഇത് ഉറപ്പാക്കുമെന്ന് ബിബിഎംപി പറഞ്ഞു. ബെംഗളൂരു നഗരത്തിലുടനീളം പട്ടികജാതി (എസ്‌സി) വിഭാഗങ്ങളുടെ സമഗ്ര സർവേ കർണാടക സർക്കാർ…
Read Moreജോലിസമയം വർധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം; നഗരത്തിൽ സമരം ശക്തമാക്കി ഐടി ജീവനക്കാർ
ബെംഗളൂരു : ജോലിസമയം 12 മണിക്കൂറായി വർധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവിൽ ഐടി ജീവനക്കാർ സമരം ശക്തമാക്കുന്നു. കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിലാണ് ജീവനക്കാർ പ്രതിഷേധമുയർത്തുന്നത്. ഐടി കമ്പനികളെ സഹായിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ജീവനക്കാർ പറയുന്നു. ടെക് പാർക്കുകളുടെ ഗേറ്റിനുമുൻപിലും ഐടി കമ്പനികളുടെ പരിസരങ്ങളിലും തെരുവോരങ്ങളിലും സമരം പടരുകയാണ്. ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നു. ഇത് ജീവനക്കാരിൽനിന്ന് എതിർപ്പുയർന്നതോടെ പിൻവലിച്ചു. ഇത്തവണ ജോലിസമയം ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറാക്കാനാണ് നീക്കം. സാധാരണ…
Read Moreപ്രിയങ്കാഗാന്ധിയുമായി കൂടിക്കാഴ്ചനടത്തി ഡി.കെ. ശിവകുമാർ
ബെംഗളൂരു : കർണാടക കോൺഗ്രസിൽ നേതൃമാറ്റചർച്ച സജീവമാകുന്നതിനിടെ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ബുധനാഴ്ച മുതിർന്ന നേതാവ് പ്രിയങ്കാഗാന്ധി എംപിയുമായി കൂടിക്കാഴ്ചനടത്തി. കർണാടകത്തിലെ രാഷ്ട്രീയവിഷയങ്ങൾ ശിവകുമാർ പ്രിയങ്കയുമായി സംസാരിച്ചെന്നാണ് സൂചന. അതേസമയം, എന്താണ് ചർച്ചചെയ്തതെന്നകാര്യം ശിവകുമാറോ പ്രിയങ്കാഗാന്ധിയോ വെളിപ്പെടുത്തിയിട്ടില്ല. കോൺഗ്രസ് സർക്കാർ രണ്ടരവർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിയാകാൻ ശിവകുമാർ നേതാക്കളിൽ സമ്മർദം ചെലുത്തിവരുകയാണെന്നാണ് അഭ്യൂഹം. രണ്ടരവർഷം പിന്നിടുമ്പോൾ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ശിവകുമാറിന് കൈമാറണമെന്ന് നേരത്തേ പാർട്ടി ദേശീയനേതൃത്വം ധാരണയുണ്ടാക്കിയതാണെന്ന് പറയുന്നു. ഇതുപ്രകാരം നവംബറോെട നേതൃമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും ഏതാനും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കാൻ…
Read More