14കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതം

ബെംഗളൂരു : ബെംഗളൂരു സൗ​ത്തി​ലെ താ​വ​ര​ക​രെ​യി​ൽ 14കാ​രി​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സംഭവ ദിവസം പെൺകുട്ടി സ്കൂളിൽ പോയില്ലെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കൾ അന്നേ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതാപിതാക്കളില്ലാത്ത തക്കം വീ​ട്ടി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടുത്തുകയായിരുന്നു. ​

പെ​ൺ​കു​ട്ടി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ട​താ​യും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ മാ​താ​പി​താ​ക്ക​ളാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  കുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ യെ​ല്ല​പ്പ​ എന്നയാളെ പോ​ക്സോ കേ​സ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​താ​യും മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും അന്വേഷണ സംഘം അ​റി​യി​ച്ചു. മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​ വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us