14കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതം

ബെംഗളൂരു : ബെംഗളൂരു സൗ​ത്തി​ലെ താ​വ​ര​ക​രെ​യി​ൽ 14കാ​രി​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സംഭവ ദിവസം പെൺകുട്ടി സ്കൂളിൽ പോയില്ലെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ അന്നേ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതാപിതാക്കളില്ലാത്ത തക്കം വീ​ട്ടി​ലെ​ത്തി​യ സം​ഘം പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടുത്തുകയായിരുന്നു. ​ പെ​ൺ​കു​ട്ടി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ട​താ​യും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ​ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ മാ​താ​പി​താ​ക്ക​ളാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ യെ​ല്ല​പ്പ​ എന്നയാളെ പോ​ക്സോ കേ​സ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​താ​യും മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും അന്വേഷണ സംഘം അ​റി​യി​ച്ചു. മറ്റ് പ്രതികളെ…

Read More

രാമനാമം നീക്കം ചെയ്യാൻ കഴിയില്ല; 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരുമെന്ന് കുമാരസ്വാമി 

ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീല്‍ മന്ത്രി എച്ച്‌ഡി കുമാരസ്വാമി. ഇപ്പോള്‍ ബെംഗളൂരു സൗത്ത് എന്നാക്കിയാല്‍ 2028 ല്‍ രാമനഗര എന്ന് പേര് മാറ്റുമെന്ന് കുമാര സ്വാമി പ്രസ്താവിച്ചു. രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. 2028 ഓടെ അത് വീണ്ടും രാമനഗര എന്ന് വിളിക്കപ്പെടും. കുറച്ച്‌ ദിവസത്തേക്ക് അവർ സന്തോഷിക്കട്ടെ. അവരുടെ രാഷ്‌ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതില്‍ നിന്ന് ഇവർക്ക്…

Read More

സൗത്ത് ബെംഗളൂരുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബെംഗളൂരു സൗത്തിന്റെ നൂറാമത് ജനൗഷധി കേന്ദ്രം, നമോ സൗജന്യ ഡയാലിസിസ് സെന്റര്‍, നാലോളം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവയുടെ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇവയെക്കുറിച്ച് എംപി തേജസ്വി സൂര്യ യുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

Read More

ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാനാവാതെ ഭർത്താവ് വെള്ളത്തിൽ തള്ളിയിട്ട് കൊന്നു

ബെംഗളൂരു: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തില്‍ കണ്ട 11 വയസുകാരന്‍ മകന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.…

Read More
Click Here to Follow Us