രാമനാമം നീക്കം ചെയ്യാൻ കഴിയില്ല; 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരുമെന്ന് കുമാരസ്വാമി 

ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീല്‍ മന്ത്രി എച്ച്‌ഡി കുമാരസ്വാമി.

ഇപ്പോള്‍ ബെംഗളൂരു സൗത്ത് എന്നാക്കിയാല്‍ 2028 ല്‍ രാമനഗര എന്ന് പേര് മാറ്റുമെന്ന് കുമാര സ്വാമി പ്രസ്താവിച്ചു.

രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. 2028 ഓടെ അത് വീണ്ടും രാമനഗര എന്ന് വിളിക്കപ്പെടും.

കുറച്ച്‌ ദിവസത്തേക്ക് അവർ സന്തോഷിക്കട്ടെ. അവരുടെ രാഷ്‌ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതില്‍ നിന്ന് ഇവർക്ക് എന്താണ് ലഭിക്കുന്നത്.?

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

ഇവർക്ക് രാമനഗരയുടെ ചരിത്രം അറിയാമോ? രാമനഗര വികസിച്ചുകഴിഞ്ഞു. ഭൂമി വില കൂട്ടാൻ പേരു മാറ്റണോ? ക്രമസമാധാന നില എങ്ങനെയെന്ന് കണ്ടറിയണം.

സംസ്ഥാനത്ത് ക്രമസമാധാനം കൃത്യമായി പാലിച്ചില്ലെങ്കില്‍ വികസനം കൊണ്ട് എന്ത് പ്രയോജനം? കുമാരസ്വാമി പറഞ്ഞു.

രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ കർണാടക മന്ത്രിസഭ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു.

ബിജെപിയും ജെഡിഎസ്സും ഈ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പ് ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്.

  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ

“രാമനഗറിന്റെ പേരില്‍ ‘രാമൻ’ ഉള്ളതിനാല്‍ അത് മാറ്റാൻ മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ.

പേര് മാറ്റുന്നതിന് പിന്നിലെ ഹിഡൻ അജണ്ടയെ നിഖില്‍ കുമാരസ്വാമി ചോദ്യം ചെയ്തിരുന്നു.

ജില്ലയെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സ്വർഗമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ചിലരെ പ്രീണിപ്പിക്കുന്നത് മറ്റൊരു ലക്ഷ്യമാണെന്നും നിഖില്‍ കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം: കർണാടക 72 കോടി രൂപ കൂടി അനുവദിച്ചു
[masterslider id="10"]

Related posts

Click Here to Follow Us