ആഗ്ര: സാരി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. പരിഹാരം കാണുന്നതിന് വിചിത്രമായ പരാതി ഫാമിലി കൗണ്‍സിലിംഗ് സെന്ററിന് വിടുകയായിരുന്നു. എന്നാല്‍ ഇവിടെ വെച്ച് ഭാര്യ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനകുറ്റവും ആരോപിച്ചു. 2022ലാണ് ദമ്പതികള്‍ വിവാഹിതരായത്. നിസ്സാര കാര്യങ്ങള്‍ക്ക് ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇത്തവണ ഭാര്യ പുതിയ സാരി വാങ്ങിത്തരണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതാണ് പോലീസ് കേസില്‍ കലാശിച്ചത്. ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ വെച്ച് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. സാരി…
Read MoreDay: 29 July 2024
വന്ദേഭാരത് എക്സ്പ്രസിൽ ബെംഗളൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ആവാതെ മലയാളികൾ
ബെംഗളൂരു: എറണാകുളം – ബംഗളൂരു റൂട്ടില്‍ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സില്‍ ബംഗളൂരുവില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ വളഞ്ഞ് മലയാളികള്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണം. അതേ സമയം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ എറണാകുളം ജംഗ്ഷനില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് സതേണ്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ എടുത്തിട്ടുണ്ട്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. സ്വകാര്യ ബസ് സര്‍വ്വീസുകളെ സഹായിക്കാനുള്ള ശ്രമമാണെന്നാണ് ഉയരുന്ന…
Read Moreശുചിമുറി തകരാറിൽ; നവകേരള ബസ് വീണ്ടും സർവീസ് നിർത്തി
കോഴിക്കോട്: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഉപയോഗിച്ച ആഡംബര ബസിന്‍റെ സർവീസ് വീണ്ടും നിര്‍ത്തി. ശുചിമുറി തകരാറിലായതിനാല്‍ ബസ് കോഴിക്കോട് റീജണല്‍ വർക്ക്ഷോപ്പിലാണെന്നാണ് വിശദീകരണം. കോഴിക്കോട് -ബംഗളൂരു റൂട്ടിലായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്. ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവുമില്ല. സര്‍വീസ് നിര്‍ത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇങ്ങനെയെങ്കില്‍ മ്യൂസിയം തന്നെ ശരണം തുടങ്ങിയ കമന്‍റുകളാണ് വരുന്നത്. യാത്രക്കാർ ഇല്ലാത്തതിനാല്‍ ഇതിനു മുന്പും സർവീസ് നിര്‍ത്തിവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്…
Read Moreഹണിട്രാപ്പ്; പ്രതി ഉഡുപ്പിയിൽ താമസിച്ചത് ചികിത്സയ്ക്കെന്ന പേരിൽ
ബെംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ മലയാളി യുവതി ഉഡുപ്പിയിലെ ഹോട്ടലില്‍ തങ്ങിയത് അർബുദ രോഗ ചികിത്സക്കെന്ന പേരിലാണെന്ന് പോലീസ് കണ്ടെത്തി. കാസർകോട് ജില്ലയില്‍ ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരൻ (35) കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ അറസ്റ്റിലായിരുന്നു. ദിവസം 1000 രൂപ നിരക്കില്‍ മുറിയെടുത്ത യുവതി 6000 രൂപയാണ് ലോഡ്ജില്‍ അടച്ചിരുന്നത്. ബാക്കി തുക ഭർത്താവ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഐ.എസ്.ആർ.ഒയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റാണെന്നതിന്റെ വ്യാജരേഖ ശ്രുതിയുടെ വീട്ടില്‍ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. യുവതി മാട്രിമോണിയല്‍ സൈറ്റില്‍ ഐ.എസ്.ആർ.ഒ…
Read Moreകുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരം: പ്രതിപക്ഷ പദയാത്ര ആഗസ്റ്റ് 3 ന്
ബെംഗളൂരു: ബിജെപിയാണ് മുഖ്യപ്രതിപക്ഷമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഗവണ്മെന്റിനെ അതിശക്തമായി നിരന്തരം ആക്രമിക്കുന്നത് രണ്ടാമത്തെ പ്രതിപക്ഷ പാർട്ടിയായ ജെഡിഎസ്സിന്റെ സമുന്നത നേതാവ് എച്ച് ഡി കുമാരസ്വാമിയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബംഗളുരുവില്‍ നിന്നും മൈസൂരുവിലേക്ക് ഒരാഴ്ച നീളുന്ന പ്രതിപക്ഷ പദയാത്ര ആഗസ്റ്റ് മൂന്നിന് ആരംഭിക്കുകയാണ്. പദയാത്രയെ കുറിച്ച് പത്ര സമ്മേളനത്തില്‍ വിവരിക്കവേയാണ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്നും രക്തം കിനിഞ്ഞത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം പ്രശ്നമില്ലെന്ന് കണ്ട് ഇന്നലെ തന്നെ ഡിസ്ചാർജ്ജ് ചെയ്തു. ഹൃദയശസ്ത്രക്രിയയ്ക്ക് മൂന്നുതവണ വിധേയമായിട്ടുള്ള ആളാണ് കുമാരസ്വാമി. ദിവസേന…
Read Moreആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അനുപമ പത്മന് ജാമ്യം
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. പത്മകുമാർ, ഭാര്യ…
Read Moreരാമനാമം നീക്കം ചെയ്യാൻ കഴിയില്ല; 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരുമെന്ന് കുമാരസ്വാമി
ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീല്‍ മന്ത്രി എച്ച്‌ഡി കുമാരസ്വാമി. ഇപ്പോള്‍ ബെംഗളൂരു സൗത്ത് എന്നാക്കിയാല്‍ 2028 ല്‍ രാമനഗര എന്ന് പേര് മാറ്റുമെന്ന് കുമാര സ്വാമി പ്രസ്താവിച്ചു. രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. 2028 ഓടെ അത് വീണ്ടും രാമനഗര എന്ന് വിളിക്കപ്പെടും. കുറച്ച് ദിവസത്തേക്ക് അവർ സന്തോഷിക്കട്ടെ. അവരുടെ രാഷ്‌ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതില്‍ നിന്ന് ഇവർക്ക്…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി ഡ്രൈവർ കുത്തേറ്റ് മരിച്ചു
ചെന്നൈ: കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. വീട്ടുപകരണങ്ങളുമായി കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് അപകടം. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പോലീസ് അറിയിച്ചു.
Read Moreഅഞ്ച് ജില്ലകളിൽ തീവ്രമഴ; ജില്ലകളിൽ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Read Moreദളിത് യുവാവിന്റെ കൈ വെട്ടി മാറ്റിയ സംഭവം; 2 പേർ അറസ്റ്റിൽ
ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പോലീസ് കാലിനു വെടിവെച്ച് കീഴ്‌പ്പെടുത്തി. കനകപുര സ്വദേശികളായ ഹർഷ, കരുണേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജാതിപരാമർശത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ അറത്തെടുത്തത്. സംഭവത്തിൽ നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഏഴുപേർക്കെതിരെയാണ് കേസുള്ളത്. അനീഷും ബന്ധുവും റോഡിലൂടെ നടന്നുപോയപ്പോൾ പ്രതികളിലൊരാൾ ഇരുവർക്കുമെതിരേ ജാതി പരാമർശം നടത്തുകയായിരുന്നു. ഇതേത്തുടർന്ന് വഴക്കുണ്ടായി. പിന്നീട് പ്രതികൾ…
Read More