ശുചിമുറി തകരാറിൽ; നവകേരള ബസ് വീണ്ടും സർവീസ് നിർത്തി 

കോഴിക്കോട്: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഉപയോഗിച്ച ആഡംബര ബസിന്‍റെ സർവീസ് വീണ്ടും നിര്‍ത്തി.

ശുചിമുറി തകരാറിലായതിനാല്‍ ബസ് കോഴിക്കോട് റീജണല്‍ വർക്ക്ഷോപ്പിലാണെന്നാണ് വിശദീകരണം.

കോഴിക്കോട് -ബംഗളൂരു റൂട്ടിലായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്.

ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവുമില്ല.

സര്‍വീസ് നിര്‍ത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

ഇങ്ങനെയെങ്കില്‍ മ്യൂസിയം തന്നെ ശരണം തുടങ്ങിയ കമന്‍റുകളാണ് വരുന്നത്.

യാത്രക്കാർ ഇല്ലാത്തതിനാല്‍ ഇതിനു മുന്പും സർവീസ് നിര്‍ത്തിവച്ചിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആയതിനാല്‍ യാത്രക്കാർ ഇടിച്ചു കയറുമെന്നായിരുന്നു സർക്കാരിന്‍റെ പ്രതീക്ഷ.

ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ ബസിന്‍റെ ബുക്കിംഗിന് നല്ല തിരക്കായിരുന്നു.

പിന്നീട് യാത്രക്കാർക്ക് നവകേരള ബസിനോടു താത്പര്യം കുറഞ്ഞു.

10 യാത്രക്കാരുമായി വരെ നവകേരള ബസ് ബംഗളൂരുവിലേക്കു സർവീസ് നടത്തിയ ദിവസങ്ങളുണ്ടായിരുന്നു.

തുടര്‍ന്ന് ഈ മാസം ആദ്യം മൂന്നുദിവസങ്ങളില്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തി. അതിനുശേഷം സര്‍വീസ് പുനഃരാരംഭിച്ചു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ദിനംപ്രതി നാല്‍പ്പതിനായിരം രൂപയെങ്കിലും വരുമാനമില്ലാതെ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറയുന്നത്. മിക്ക ദിവസങ്ങളിലും ഇത് ഉണ്ടാകാറില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts