ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: കണ്ടെത്തിയത് ഗുരുതര ഉദ്യോഗസ്ഥ അനാസ്ഥ

ഗുജറാത്ത് : വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തൽ.

ഉന്നത സമിതി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

പാലത്തിൻ്റെ ബല പരിശോധന, അറ്റകുറ്റപ്പണികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉന്നത സമിതി അപാകത ചൂണ്ടികാണിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി കൃത്യസമയത്ത് സ്വീകരിച്ചില്ല എന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.

നിലവിൽ തകർന്നത് ഒരു പാലമാണെങ്കിലും സംസ്ഥാനത്തെ മറ്റു പാലങ്ങളുടെ അവസ്ഥയെക്കുറിച്ചും വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകായണ്‌.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

അതെസമയം പാലം നിർമാണത്തിൽ അനാസ്ഥ കാട്ടിയ റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലുള്ളതാണെന്ന ശക്തമായ വിമർശനമാണ് ഉയരുന്നത്.

ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ മറ്റു പാലങ്ങളെ സംബന്ധിച്ച് അവലോകനം നടത്താന്‍ മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുകയാണ്.

പാലത്തിൻ്റെ ഭാഗങ്ങൾ 2022ല്‍ അടർന്ന് തുടങ്ങിയ സാഹചര്യത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം റോഡ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിന് അയച്ച കത്തും നിലവിലെ സാഹചര്യത്തിൽ പുറത്ത് വന്നിരിക്കുകയാണ്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും പാലം വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനോ നിരോധിക്കാനോ തയ്യാറായില്ലെന്ന് മാത്രമല്ല, പുതിയ പാലം നിർമ്മിക്കുന്ന നടപടികൾ വേഗത്തിലാക്കുകയും ചെയ്തില്ല. പാലം അപകടത്തിലായി 18 പേരുടെ ജീവനാണ് നഷ്ടമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts