ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: കണ്ടെത്തിയത് ഗുരുതര ഉദ്യോഗസ്ഥ അനാസ്ഥ

ഗുജറാത്ത് : വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തൽ. ഉന്നത സമിതി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പാലത്തിൻ്റെ ബല പരിശോധന, അറ്റകുറ്റപ്പണികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉന്നത സമിതി അപാകത ചൂണ്ടികാണിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി കൃത്യസമയത്ത് സ്വീകരിച്ചില്ല എന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. നിലവിൽ തകർന്നത് ഒരു പാലമാണെങ്കിലും സംസ്ഥാനത്തെ മറ്റു പാലങ്ങളുടെ അവസ്ഥയെക്കുറിച്ചും വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകായണ്‌. അതെസമയം പാലം നിർമാണത്തിൽ അനാസ്ഥ കാട്ടിയ…

Read More