നവജാതശിശുവിനെ 50,000 രൂപയ്ക്ക് വിറ്റ അമ്മ ഉൾപ്പെടെയുള്ള മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ : നവജാതശിശുവിനെ 50,000 രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

തിരുവാരൂർ ജില്ലയിലെ തിരുതുറൈപൂണ്ടിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയായ തിരുനെൽവേലി സ്വദേശി പ്രിയാലക്ഷ്മി (22), സാരോ, ശരവണൻ എന്നിവരാണ് അറസ്റ്റിലായത്.

2023 നവംബർ 13-നാണ് പ്രിയാലക്ഷ്മി തിരുതുറൈപൂണ്ടിയിലെ സ്വകാര്യആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞിനെ വീട്ടിൽ കാണാതായപ്പോൾ അയൽവാസികൾ നാഗപട്ടണം ജില്ലാ ശിശുസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

അവർ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഈറോഡ് സ്വദേശികളായ സാരോയ്ക്കും ശരവണനും 50,000 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മൂന്നു പേരെയും അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts