മുഡ ഭൂമി കേസ്; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഹാജരാകാൻ കർണാടക ഹൈകോടതി നോട്ടീസ്

ബെംഗളൂരു : മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ ബി.​എം. പാ​ർ​വ​തി​ക്ക് ഹാ​ജ​രാ​കാ​ൻ ക​ർ​ണാ​ട​ക ഹൈ​കോ​ട​തിയുടെ നോ​ട്ടീ​സ്.

കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സ്നേ​ഹ​മ​യി കൃ​ഷ്ണ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് നോട്ടീസ് അയക്കാൻ നിർദേശിച്ചത്.

ബി.​എം. പാ​ർ​വ​തി​ക്ക് പു​റ​മെ, മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, പാ​ർ​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ, പ​ഴ​യ ഭൂ​വു​ട​മ എ​ന്നി​വ​രും എ​തി​ർ ക​ക്ഷി​ക​ളാ​ണ്.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കേ​സി​ൽ സി​ദ്ധ​രാ​മ​യ്യ ഒന്നാം പ്രതി, ഭാ​ര്യ പാ​ർ​വ​തി രണ്ടാം പ്രതി എന്നിങ്ങനെയാണ്.
ഹ​ര​ജി​യുമായി ബന്ധപ്പെട്ട് മുന്നേ നോ​ട്ടീ​സി​ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

എന്നാൽ സിദ്ധരാമയ്യ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ന​ട​പ​ടി​ക​ളി​ൽ ഇ​ട​ക്കാ​ല സ്റ്റേ ​വാങ്ങുകയുമായിരുന്നു.

മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള 14 പ്ലോ​ട്ടു​ക​ൾ ച​ട്ടം ലം​ഘി​ച്ച് സി​ദ്ധ​രാ​മ​യ്യ​യു​ടെ ഭാ​ര്യ പാ​ർ​വ​തി​യു​ടെ പേ​രി​ൽ കൈ​മാ​റി​യ​താ​യാ​ണ് കേസ്.

സം​ഭ​വം വി​വാ​ദ​മാ​യ​തിന് പിന്നാലെ വിവാദ പ്ലോ​ട്ടു​ക​ൾ പാ​ർ​വ​തി അ​തോ​റി​റ്റി​ക്ക് ത​ന്നെ അതോറിറ്റിക്ക് തി​രി​ച്ച് നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts