സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ബെംഗളൂരു: നഗരത്തിൽ വീണ്ടും വളർത്തുനായയുടെ ആക്രമണം. മഹാദേവപുരയിൽ സൈക്കിൾ ചവിട്ടുകയായിരുന്ന പന്ത്രണ്ടുകാരനെ റോട്ട്‌വീലർ ഇനത്തിൽപ്പെട്ട വളർത്തുനായ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ജൂൺ 13-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുട്ടി റോഡിലൂടെ സൈക്കിൾ ഓടിച്ചുപോകുമ്പോൾ നായ പെട്ടെന്ന് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ അരക്കെട്ടിന് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.

വിപിൻ എന്നയാളുടെ മകനാണ് പരിക്കേറ്റത്. ആക്രമണമുണ്ടായ ഉടൻ തന്നെ കുട്ടി സഹായത്തിനായി നിലവിളിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ പിടിയിൽ നിന്നും കുട്ടിയെ രക്ഷപെടുത്തിയത്. തുടർന്ന് വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് കുടുംബാംഗങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയതിനെ തുടർന്നാണ് അവർ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

ശ്യാം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റോട്ട്‌വീലർ നായയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് വിപിൻ, ശ്യാമിന്റെ കുടുംബത്തോട് വിശദീകരണം ചോദിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. തങ്ങളുടെ നായയല്ല പ്രശ്നക്കാരനെന്നും, കുട്ടി നായയെ ഉപദ്രവിച്ചതുകൊണ്ടാണ് അത് കടിക്കാൻ തുനിഞ്ഞതെന്നുമാണ് ശ്യാമിന്റെ ഭാര്യ വിജയലക്ഷ്മി വാദിച്ചത്.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും, നായയുടെ ഉടമസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണത്തിൽ പ്രതിഷേധിച്ച് വിപിൻ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മഹാദേവപുര പോലീസ് സ്റ്റേഷനിൽ നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts